newsroom@amcainnews.com

വാടകവീടുകളിൽ ഒളിക്യാമറ: കാൽഗറിയിൽ വീട്ടുടമ അറസ്റ്റിൽ

വാടകവീടുകളിലെ കിടപ്പുമുറികളിലും ബാത്റൂമുകളിലും ഒളിക്യാമറകൾ സ്ഥാപിച്ച സംഭവത്തിൽ വീട്ടുടമയെ കാൽഗറി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയതിനാണ് 41 വയസുകാരനായ വീട്ടുടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ജൂൺ ആദ്യവാരത്തിൽ ഒരു വാടകക്കാരി സ്വന്തം കിടപ്പുമുറിയിലും ബാത്റൂമിലും ക്യാമറകൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാൽഗറിയിലെ സ്പ്രിംഗ്ബറോ വേ, ബ്രെൻ്റ് വുഡ് റോഡ് എന്നീ പ്രദേശങ്ങളിലെ വാടകവീടുകളിലാണ് ഒളിക്യാമറകൾ കണ്ടെത്തിയത്. പോലീസിൻ്റെ പരിശോധനയിൽ ഇവിടെയുള്ള കിടപ്പുമുറികളിൽ നിന്ന് ക്യാമറകളും ദൃശ്യങ്ങൾ സൂക്ഷിച്ചുവെച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതിക്കെതിരെ അതിക്രമിച്ച് കടക്കൽ, ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വാൻകൂവർ, ടൊറൻ്റോ എന്നീ നഗരങ്ങളിലും വാടകവീടുകൾ ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. അവിടെയും ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. വിദേശത്തുനിന്നും മറ്റ് നഗരങ്ങളിൽ നിന്നും എത്തുന്ന താമസക്കാർ വാടകവീടുകളിൽ ക്യാമറകൾ ഉണ്ടോ എന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു.

You might also like
Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Top Picks for You
Top Picks for You