newsroom@amcainnews.com

യുവാക്കൾക്ക് സന്തോഷവാർത്ത: ഐഇസി പ്രോഗ്രാം വഴി മൂന്ന് വർഷം വരെ കാനഡയിൽ ജോലി ചെയ്യാം

വിദേശികൾക്ക് കാനഡയിൽ താത്കാലികമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (ഐഇസി) പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്തി ഇമിഗ്രേഷൻ വകുപ്പ്. കാനഡയുമായി ഉഭയകക്ഷി യൂത്ത് മൊബിലിറ്റി കരാറുകളുള്ള മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് ഐഇസി വഴി കനേഡിയൻ വർക്ക് പെർമിറ്റ് സ്വന്തമാക്കാം. പുതിയ മാറ്റങ്ങൾ പ്രകാരം ഐഇസി അപേക്ഷകർക്ക് നിബന്ധനകൾക്ക് വിധേയമായി രണ്ടു മുതൽ മൂന്ന് വർഷം വരെ കാനഡയിൽ ജോലി ചെയ്യാൻ സാധിക്കും. ഓസ്‌ട്രേലിയ, യുകെ, അയർലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമ്മനി തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാം വഴി കാനഡയിലെത്താം. ഇതിൽ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൂന്ന് തവണ വരെയും മറ്റ് ഭൂരിഭാഗം രാജ്യങ്ങളിലുള്ളവർക്ക് രണ്ട് തവണ വരെയും അപേക്ഷിക്കാം.

വർക്കിങ് ഹോളിഡേ വീസ, യംഗ് പ്രൊഫഷണലുകൾ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ പ്രോഗ്രാം.

വർക്കിങ് ഹോളിഡേ വീസ

വർക്കിങ് ഹോളിഡേ സ്ട്രീമിന് കീഴിൽ ഉദ്യോഗാർത്ഥികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കും. കാനഡയിലെ ഭൂരിഭാഗം തൊഴിൽദാതാക്കൾക്കായി രണ്ട് വർഷം വരെ ജോലി ചെയ്യാൻ ഉദ്യോഗാർത്ഥികളെ അനുവദിക്കുന്ന ഓപ്പൺ വർക്ക് പെർമിറ്റുകളാണ് ഇവ.

യംഗ് പ്രൊഫഷണലുകൾ

ഉദ്യോഗാർത്ഥികൾക്ക് തൊഴിലുടമ-നിർദ്ദിഷ്ട (ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെൻ്റ് (LMIA) അടിസ്ഥാനമാക്കിയുള്ള) വർക്ക് പെർമിറ്റുകൾ നൽകും. ഇതിനായി കാനഡയിലെ ഒരു തൊഴിലുടമയിൽ നിന്ന് അപേക്ഷകർക്ക് ഒരു ജോലി വാഗ്‌ദാനം ലഭിക്കണം. ഉദ്യോഗാർത്ഥി കാനഡയിലായിരിക്കുമ്പോൾ ഒരേ സ്ഥലത്ത് ഒരേ കമ്പനിയിൽ മാത്രമേ നിങ്ങൾക്ക് ജോലി ചെയ്യാൻ കഴിയൂ.

ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്)

ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിന് കീഴിൽ, യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികൾക്ക് കാനഡയിൽ എത്തി ഒരു കനേഡിയൻ കമ്പനിയിൽ ഇൻ്റേൺ ആയി ജോലി ചെയ്യാൻ അനുവദിക്കും. എന്നാൽ, ഇൻ്റേൺഷിപ്പ് നിങ്ങളുടെ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിരിക്കണം. എന്നാൽ, ഐഇസിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ അവരുടെ കോ-ഓപ്പ് പ്ലേസ്‌മെൻ്റ് ക്രമീകരിക്കണം.

You might also like

ഇന്ന് മുതല്‍ യു എസില്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

ജോര്‍ജിയയില്‍ ചരിത്രവിജയം; കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണര്‍

ജസ്റ്റിൻ ട്രൂഡോ ഓക്സ്ഫോർഡ് സർവകലാശാലയിൽ പുതിയ പദവിയിലേക്ക്

Posted a Video on Social Media Saying Life is Weary; Aviation Trainer Dies by Suicide by Jumping in Front of a Train

ജീവിതം മടുത്തുവെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തു; ട്രെയിനിനു മുന്നിൽ ചാടി ഏവിയേഷൻ ട്രെയിനർ ജീവനൊടുക്കി

കനത്ത മൂടൽമഞ്ഞ്: എഡ്മിന്‍റനിൽ വിമാന സർവീസുകൾ വൈകി

The hospital was thrown into a spin; a young man who made 80 phone calls in 90 minutes was caught

ആശുപത്രിയെ വട്ടം ചുറ്റിച്ചു; 90 മിനിറ്റിൽ 80 ഫോൺ കോളുകൾ ചെയ്ത യുവാവിന് പിടിവീണു

Top Picks for You
Top Picks for You