newsroom@amcainnews.com

ഉഷ്ണതരംഗം: ഒൻ്റാരിയോയിലും ക്യൂബെക്കിലും ജാഗ്രതാ നിർദ്ദേശം

അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അളവ് കൂടുന്നതിനാൽ തെക്കൻ ക്യൂബെക്ക്, ഒൻ്റാരിയോ പ്രവിശ്യകളിൽ ഉഷ്ണതരംഗത്തിന് (Heat wave) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗത്തെ നേരിടാൻ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.

ഒൻ്റാരിയോയിലെ വിവിധ നഗരങ്ങളിൽ ഇന്നലെ മുതൽ കടുത്ത ചൂട് ആരംഭിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. അന്തരീക്ഷ ഈർപ്പം (Humidex) കൂടി കണക്കിലെടുക്കുമ്പോൾ ചൂട് 40 ഡിഗ്രിക്ക് മുകളിലായേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ചയോടെ ഉഷ്ണതരംഗം മോൺട്രിയൽ ഉൾപ്പെടെയുള്ള ക്യൂബെക്കിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. ശനിയാഴ്ച വരെ ഈ കടുത്ത ചൂട് തുടരാനാണ് സാധ്യത. ഉയർന്ന താപനില കടുത്ത ക്ഷീണത്തിനും സൂര്യാഘാതത്തിനും (Heat stroke) കാരണമായേക്കാം. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ, കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.

You might also like

മദ്യ വില വർധന പിൻവലിച്ച് ആൽബർട്ട

കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

ഇറാൻ വിഷവാതകാക്രമണം: തെളിവുകളില്ലെന്ന് ഡൊണാൾഡ് ട്രംപ്

മുല്ലപ്പെരിയാർ സമിതിയിലെ കേരളത്തിന്റെ പ്രാതിനിധ്യം: പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രത്തിന്റെ വഴങ്ങൽ

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ കാട്ടുതീ പടരുന്നു: ഒഴിപ്പിക്കൽ നിർദ്ദേശം

ആകാശഭീമനെ റൺവേയിൽ കടിഞ്ഞാണിടുന്ന ‘ഡ്രാഗ് പാരച്യൂട്ട്’ സാങ്കേതികവിദ്യ

Top Picks for You
Top Picks for You