newsroom@amcainnews.com

പുണെ കൊലപാതകം: കുറ്റം പരസ്പരം ചാരി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതികൾ; തന്ത്രമെന്ന് പോലീസ്

യുവ വ്യവസായിയായ കേതൻ അഗർവാളിന്റെ കൊലപാതകക്കേസിലെ പ്രതികളും കാമുകാരുമായ സിയ ഗോയലും ചേതൻ ബാബുലാൽ ചൗധരിയും നിലവിൽ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് കേതനെ വധിക്കാൻ താല്പര്യമില്ലായിരുന്നുവെന്നും, വെറും ഒളിച്ചോട്ടം മാത്രമായിരുന്നു ലക്ഷ്യമെന്നും എന്നാൽ സിയയാണ് കൊലപാതകം നടത്താൻ തന്നെ നിർബന്ധിച്ചതെന്നുമാണ് ചേതൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ഇതിന് വിപരീതമായി, കൊലപാതകമെന്നത് ചേതന്റെ മാത്രം ബുദ്ധിയായിരുന്നുവെന്ന് സിയ ആരോപിക്കുന്നു. മാത്രമല്ല, ജൂൺ 14-ന് കേതനെ വധിക്കാൻ നടത്തിയ ആദ്യത്തെ നീക്കം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിരുന്നുവെന്നും സിയ അന്വേഷണസംഘത്തോട് വ്യക്തമാക്കി.

പ്രതികൾ നൽകുന്ന ഈ പരസ്പരവിരുദ്ധമായ മൊഴികൾ ഗൂഢാലോചനാ കുറ്റത്തിൽ നിന്ന് എങ്ങനെയെങ്കിലും തലയൂരാൻ വേണ്ടി അവർ മെനയുന്ന അടവുകളായാണ് പോലീസ് വിലയിരുത്തുന്നത്. കോടതി നിർദ്ദേശപ്രകാരം ജൂൺ 29 വരെ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരും. ആദ്യഘട്ടത്തിൽ ഇരുവരും ഒരുമിച്ച് ഒളിച്ചോടി വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, സ്വന്തം കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന ഭയം കാരണം സിയ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് കേതനുമായുള്ള വിവാഹനിശ്ചയം മുടക്കാൻ വേണ്ടി ഇരുവരും പലവിധ വഴികൾ ആലോചിച്ച ശേഷമാണ് ഒടുവിൽ ക്രൂരമായ ഈ കൊലപാതകത്തിലേക്ക് എത്തിച്ചേർന്നത്

You might also like
Colorful Indian Independence Day Celebrations Across America: Diaspora Community Prepares with Diverse Events

അമേരിക്കയിലുടനീളം വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ: വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സമൂഹം ഒരുങ്ങുന്നു

ടൊറൻ്റോയിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

Top Picks for You
Top Picks for You