newsroom@amcainnews.com

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ റദ്ദാക്കി മാനിറ്റോബ

മാനിറ്റോബയിൽ പഠനത്തിനും സ്ഥിരതാമസത്തിനും തയ്യാറെടുക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ റദ്ദാക്കി. ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീമിന് കീഴിലുള്ള ഈ പ്രോഗ്രാം റദ്ദാക്കിയ നടപടി ജൂൺ 11 മുതൽ പ്രാബല്യത്തിൽ വന്നു.

ഇനി മുതൽ കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആ അവസരം ലഭിക്കില്ല. പകരം, മാനിറ്റോബയിൽ കുറഞ്ഞത് ആറുമാസത്തെ തൊഴിൽ പരിചയമുള്ളവർക്ക് ‘സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ’ പാത്ത്‌വേ വഴി പരിഗണന ലഭിക്കും. നിലവിൽ കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ വഴി അപേക്ഷ നൽകിയ വിദ്യാർത്ഥികൾ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച് തങ്ങളുടെ ഇ.ഒ.ഐ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യണം. അതേസമയം, മിറ്റാക്സ് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന മാസ്റ്റേഴ്സ്, ഡോക്ടറൽ വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേറ്റ് ഇന്റേൺഷിപ്പ് പാത്ത്‌വേയിൽ മാറ്റങ്ങളില്ലാതെ തുടരും. കൂടുതൽ വിവരങ്ങൾക്കായി മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.

You might also like

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You