newsroom@amcainnews.com

കാൽഗറി സിറ്റി ഹാൾ അഴിമതി: ആർസിഎംപി അന്വേഷണം തുടരുന്നു

കാൽഗറി സിറ്റി ഹാളിൽ കൗൺസിൽ വോട്ടുകൾ സ്വാധീനിക്കുന്നതിനായി വൻതോതിൽ പണവും തെരഞ്ഞെടുപ്പ് ഫണ്ടും വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ആർസിഎംപി അന്വേഷണം തുടരുന്നു. എന്നാൽ, ഇതുവരെ ആർക്കെതിരെയും ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്നും കോടതി രേഖകൾ ഉദ്ധരിച്ചുള്ള ആരോപണങ്ങൾ നിയമപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കാൽഗറിയിലെ മുൻ കൗൺസിൽ എടുത്ത ഭൂവിനിയോഗ തീരുമാനവുമായി ബന്ധപ്പെട്ടാണ് അഴിമതി അന്വേഷണം നടക്കുന്നത്. മുൻ മേയർ ജ്യോതി ഗോണ്ടെക്, മുൻ കൗൺസിലർ സീൻ ചു, നിലവിലെ കൗൺസിലർ ആന്ദ്രെ ചാബോട്ട് എന്നിവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. 2025 ജൂലൈയിൽ ബാങ്ക് വ്യൂവിലെ ഭൂമി പുനർവിനിയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പാണ് അന്വേഷണ പരിധിയിലുള്ളത്. ആദ്യം 6-6 എന്ന നിലയിൽ സമനിലയായ പ്രമേയം, പിന്നീട് സീൻ ചു വോട്ട് മാറ്റുകയും മേയർ ഗോണ്ടെക് അനുകൂലിക്കുകയും ചെയ്തതോടെ പാസ്സാവുകയായിരുന്നു.

കേസിൽ അഴിമതി, നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തൽ, വ്യാജ തെളിവുകൾ ഉണ്ടാക്കൽ എന്നിവ നടന്നതായി ആർസിഎംപി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഭൂവികസന കൺസൾട്ടൻ്റാൻ്റായ ഡേവിഡ് വൈറ്റ്, കൗൺസിൽ വോട്ടുകൾ അനുകൂലമാക്കാൻ കൗൺസിലർമാർക്ക് നിയമപരമായ പരിധിയിലും കൂടുതൽ തെരഞ്ഞെടുപ്പ് ഫണ്ട് വാഗ്ദാനം ചെയ്തതായാണ് സൂചന. മറ്റൊരു കൗൺസിലറെ എങ്ങനെ സ്വാധീനിക്കണമെന്ന് മേയർ ഗോണ്ടെക്, ഡേവിഡ് വൈറ്റിന് ഉപദേശം നൽകിയതായും പോലീസ് ആരോപിക്കുന്നു.

You might also like
Italy Temporarily Suspends Schengen Travel Rules with Spain: Everything UAE Travellers Need to Know

ഇറ്റലി സ്പെയിനുമായുള്ള ഷെഞ്ചൻ യാത്രാ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കി

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

Miss Kerala Contest to Feature at Canada's 'Maha Onam'; Event Begins on August 15 in Toronto

കാനഡയിലെ ‘മഹാഓണ’ത്തിന് ഇത്തവണ മിസ് കേരള മത്സരവും; ഓഗസ്റ്റ് 15-ന് ടൊറന്റോയിൽ തുടക്കം

Rae Bareli Murder Case: Husband and Wife Jointly Strangle Lover to Death

റായ്‌ബറേലി കൊലപാതകക്കേസ്: ഭർത്താവും ഭാര്യയും ചേർന്ന് കാമുകനെ ശ്വാസം മുട്ടിച്ചു കൊന്നു

ടൊറന്റോ ഐലന്റ് വിമാനത്താവള തർക്കം രൂക്ഷമാകുന്നു; റെയിൽ പദ്ധതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ഫോർഡിന്റെ ഭീഷണി

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

Top Picks for You
Top Picks for You