newsroom@amcainnews.com

ലോകകപ്പ്: സമനിലയിൽ കുരുങ്ങി കാനഡ

ആതിഥേയരായ കാനഡ സ്വന്തം നാട്ടുകാരുടെ മുന്നിൽ തോൽവിയുടെ വക്കിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കാനഡയെ ബോസ്‌നിയ സമനിലയിൽ (1-1) കുരുക്കി. 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെ മുന്നിലെത്തിയ ബോസ്‌നിയക്കെതിരേ 79-ാം മിനിറ്റിൽ കൈൽ ലാറിൻ നേടിയ ഗോളിൽ കാനഡ സമനിലയുമായി രക്ഷപ്പെട്ടു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിനെത്തിയ ബോസ്‌നിയയെ നേരിട്ട കാനഡയുടെ കളിയിൽ പരുക്കേറ്റ് പുറത്തിരുന്ന ഫുൾബാക്ക് അൽഫോൺസോ ഡേവിസിന്‍റെ അഭാവം പ്രകടമായിരുന്നു.

സമനിലയോടെ ഗ്രൂപ്പ് ബിയിൽ കാനഡയും ബോസ്‌നിയയും ഓരോ പോയിൻ്റ് പങ്കിട്ടു. മെക്സിക്കോ (1986), ഖത്തർ (2022) ലോകകപ്പുകളിൽ കളിച്ച കാനഡയുടെ ആദ്യ ലോകകപ്പ് പോയിൻ്റ് കൂടിയാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ സമനില നേടുന്ന ആദ്യത്തെ ആതിഥേയ രാജ്യവുമാണ് കാനഡ.

You might also like
Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

കാർ മോഷണശ്രമം: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Top Picks for You
Top Picks for You