newsroom@amcainnews.com

യു.എസിൽ ‘സ്ക്രൂവേം’ അണുബാധ: കന്നുകാലി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കാനഡ

ടെക്സസിൽ മാരകമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ (New World screwworm) പര പരാദബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് യു.എസിൽ നിന്നുള്ള കന്നുകാലി ഇറക്കുമതിക്ക് താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കാനഡ. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള മൃഗങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും കാനഡയിലെ കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് അടിയന്തര നടപടിയെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയാണ് (CFIA) അറിയിച്ചു. ടെക്സസിലെ ഒരു പശുക്കുട്ടിയിലാണ് ന്യൂ വേൾഡ് സ്ക്രൂവേം ആദ്യം കണ്ടെത്തിയത്. ഇതേത്തുടർന്ന് കുതിരകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായ ഏജൻസി റിപ്പോർട്ട് ചെയ്തു. കാനഡ-യുഎസ് അതിർത്തി കടക്കുന്നതിന് മുൻപുള്ള 21 ദിവസത്തിനിടെ ടെക്സസ് സംസ്ഥാനത്ത് ജനിക്കുകയോ അവിടെ സമയം ചെലവഴിക്കുകയോ ചെയ്ത മൃഗങ്ങളെ ഒരു കാരണവശാലും കാനഡയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഏജൻസി വ്യക്തമാക്കി.

ഊഷ്മള രക്തമുള്ള ജീവികളുടെ ശരീരത്തിൽ ജീവിക്കുന്ന ഒരിനം ഈച്ചകളുടെ ലാർവകളാണ് ‘ന്യൂ വേൾഡ് സ്ക്രൂവേം’ എന്നറിയപ്പെടുന്നത്. ഇവ ജീവനുള്ള കോശങ്ങളെ ആഹാരമാക്കുകയും മൃഗങ്ങളുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മൃഗങ്ങളുടെ ജീവന് ഭീഷണിയാകും. രോഗവ്യാപനം തടയുന്നതിനുള്ള കൃത്യമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ താൽക്കാലിക നിയന്ത്രണമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. നിലവിൽ കാനഡയിൽ ഒരിടത്തും സ്ക്രൂവേം ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും രോഗം രാജ്യത്തേക്ക് എത്താതിരിക്കാൻ അതിർത്തികളിൽ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി വ്യക്തമാക്കി.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Top Picks for You
Top Picks for You