newsroom@amcainnews.com

ലൈംഗികാതിക്രമ ആരോപണം: ഗായിക കാറ്റി പെറിക്കെതിരെ ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം

മെൽബൺ: പ്രശസ്ത അമേരിക്കൻ പോപ്പ് ഗായിക കാറ്റി പെറിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി ഓസ്‌ട്രേലിയൻ നടി റൂബി റോസ്. ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ് മെൽബണിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് കാറ്റി പെറി തന്നോട് മോശമായി പെരുമാറിയെന്നാണ് ‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’ എന്ന പരമ്പരയിലൂടെ പ്രശസ്തയായ റൂബി റോസ് വെളിപ്പെടുത്തിയത്. സംഭവത്തിൽ വിക്ടോറിയ സ്റ്റേറ്റ് പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു.

സോഷ്യൽ മീഡിയയിലൂടെയാണ് റൂബി റോസ് ആദ്യം ഈ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് ചൊവ്വാഴ്ച താൻ പോലീസിൽ റിപ്പോർട്ട് നൽകിയതായും കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ ഇനി പരസ്യമായി ഇതിനെക്കുറിച്ച് സംസാരിക്കില്ലെന്നും അവർ വ്യക്തമാക്കി. 2010-ൽ മെൽബണിൽ നടന്ന ഒരു ലൈംഗികാതിക്രമ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചെങ്കിലും കാറ്റി പെറിയുടെ പേര് നേരിട്ട് പരാമർശിക്കാൻ തയ്യാറായില്ല.

അതേസമയം, ആരോപണങ്ങൾ കാറ്റി പെറിയുടെ പ്രതിനിധി പൂർണ്ണമായും നിഷേധിച്ചു. റൂബി റോസിന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും അപകടകരമായ നുണകളാണെന്നും അവർ പ്രതികരിച്ചു. മറ്റുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ചരിത്രം റൂബി റോസിനുണ്ടെന്നും പെറിയുടെ വക്താവ് കുറ്റപ്പെടുത്തി. ‘റോർ’, ‘ഹോട്ട് എൻ കോൾ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള ഗായികയാണ് കാറ്റി പെറി. അടുത്ത കാലത്തായി കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള സൗഹൃദത്തിന്റെ പേരിലും താരം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

You might also like
Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You