newsroom@amcainnews.com

കാനഡയിൽ ഇന്ധന നികുതി താൽക്കാലികമായി നിർത്തലാക്കി പ്രധാനമന്ത്രി മാർക്ക് കാർണി; ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ നിർണ്ണായക നീക്കം.


ഒട്ടാവ: കാനഡയിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ ജനങ്ങൾക്ക് ആശ്വാസമായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ പ്രഖ്യാപനം. ഇറാൻ യുദ്ധത്തെത്തുടർന്ന് വർധിച്ചുവരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി രാജ്യത്തെ ഫെഡറൽ ഇന്ധന എക്സൈസ് നികുതി താൽക്കാലികമായി നിർത്തലാക്കാൻ അദ്ദേഹം ഉത്തരവിട്ടു.
ഏപ്രിൽ 14 ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വരും തിങ്കളാഴ്ച (ഏപ്രിൽ 20, 2026) മുതൽ സെപ്റ്റംബർ 7-ലെ ലേബർ ഡേ വരെയാണ് നികുതി ഇളവ് പ്രാബല്യത്തിലുണ്ടാവുക. ഇന്ധനവില കുത്തനെ ഉയരുന്നത് തടയാൻ സ്വീകരിച്ച ഉത്തരവാദിത്തപ്പെട്ടതും താൽക്കാലികവുമായ നടപടിയാണിതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.


ഭരണകൂടത്തിന്റെ പ്രധാന ശ്രദ്ധ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ഭവന നിർമ്മാണത്തിനും വൻകിട സാമ്പത്തിക പദ്ധതികൾ വേഗത്തിലാക്കുന്നതിനുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. പുതിയ നീക്കം സാധാരണക്കാർക്ക് പുറമെ ട്രക്ക് ഡ്രൈവർമാർക്കും മറ്റ് ബിസിനസ് മേഖലകൾക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

ലോകകപ്പ്: വിജയം തേടി കാനഡ ഇന്ന് ഖത്തറിനെതിരെ

ആൽബർട്ട വേർപിരിയൽ: സാമ്പത്തിക പ്രത്യാഘാതം പഠിക്കാൻ കാൽഗറി സർവകലാശാല

ആകാശത്ത് വെച്ച് മിന്നലേറ്റു: ശ്രീലങ്കൻ വിമാനം കൊളംബോയിൽ അടിയന്തരമായി തിരിച്ചിറക്കി

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ക്യാൻസർ സാധ്യത: യു എസിൽ വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You