newsroom@amcainnews.com

ഡല്‍ഹിയില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിഭാഷകന് നേരെ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗേറ്റില്‍ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിഭാഷകന്‍ ദീപക് ഖത്രിയുടെ കാറിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ചൊവ്വാഴ്ച രാത്രി 10.15-ഓടെ മാര്‍ഗട്ട് വാലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന സന്ദീപ് എന്നയാള്‍ക്ക് വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടക്കുമ്പോള്‍ ദീപക് ഉള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നംഗ സംഘം കാറിനെ പിന്തുടര്‍ന്ന് നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ദീപക് ഖത്രി കാറിന്റെ മുന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ എതിരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം അക്രമികള്‍ വേഗത്തില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

നേരത്തെ തനിക്ക് ഭീഷണി സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ദീപക് ഖത്രി പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്രിയുടെ പരാതിയില്‍ കശ്മീരി ഗേറ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You might also like
Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You