newsroom@amcainnews.com

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Canada ignores Trump's threat; Mark Carney strengthens talks with the European Union

യൂറോപ്യൻ യൂണിയനിൽ (ഇയു) അസോസിയേറ്റ് അംഗമാകാൻ കാനഡയ്ക്ക് യൂറോപ്യൻ കമ്മിഷൻ നൽകിയ ക്ഷണം യുഎസിനോടുള്ള ശത്രുതാപരമായ നീക്കമായാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലയിരുത്തുന്നത്. ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശ്യം ശരിയല്ലെങ്കിൽ യൂറോപ്യൻ യൂണിയന്മേൽ കൂടുതൽ തീരുവകൾ ചുമത്തുമെന്നും, ചില പ്രത്യേക മേഖലകളിൽ യൂറോപ്പുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായി വിച്ഛേദിക്കാൻ യുഎസിന് സാധിക്കുമെന്നും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, യുഎസുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്ന് പുതിയ വ്യാപാര പങ്കാളികളെ തേടാനുള്ള ശ്രമത്തിലാണ് കാനഡാ പ്രധാനമന്ത്രി മാർക്ക് കാർണി. ഇതിന്റെ ഭാഗമായി യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ കാനഡയ്ക്ക് ഇയുവിൽ അംഗത്വം വാഗ്ദാനം ചെയ്തത്. നിലവിൽ 27 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായിട്ടുള്ളത്.

You might also like
Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

ഒക്ടോബർ റഫറണ്ടം: കാനഡയ്ക്ക് ഒപ്പം, പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You