newsroom@amcainnews.com

മോഷണക്കേസിൽ പ്രതി: ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി

സംഘടിത കുറ്റകൃത്യങ്ങളിൽ അടക്കം ഏർപ്പെട്ട ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടിഷ് കൊളംബിയ സറേയിൽ മോഷണക്കേസിൽ പ്രതിയായ ലവ്ബീർ സിങ് (22)-നെ നാടുകടത്തിയത്. സറേ പൊലീസ് സർവീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പുറത്താക്കിയത്. സമാനമായ രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ ഒന്റാറിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകളിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് അർഷ്ദീപ് […]

കാനഡ ഇമിഗ്രേഷൻ അപേക്ഷ പ്രോസ്സസിങ് വേഗത്തിലാക്കാൻ ഇനി ‘AI’

കാനഡയിലെ കുടിയേറ്റ നടപടികൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തങ്ങളുടെ പ്രഥമ എഐ സ്ട്രാറ്റജി പ്രഖ്യാപിച്ചു. മനുഷ്യകേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുക, സുതാര്യതയും നീതിയും പുലർത്തുക, സ്വകാര്യത സംരക്ഷിക്കുക തുടങ്ങിയ അഞ്ച് പ്രധാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. കുടിയേറ്റ അപേക്ഷകളിൽ തത്സമയ തട്ടിപ്പുകൾ കണ്ടെത്താൻ സഹായിക്കുന്ന ‘കമ്പ്യൂട്ടർ വിഷൻ’ ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഇനി മുതൽ ഇമിഗ്രേഷൻ വിഭാഗം പ്രയോജനപ്പെടുത്തും. എഐ ഉപയോഗത്തെ ‘എവരിഡേ’, ‘പ്രോഗ്രാം’, ‘എക്സ്പിരിമെന്റൽ’ എന്നിങ്ങനെ […]

കാനഡ വർക്ക് പെർമിറ്റ് നിയമങ്ങളിൽ മാറ്റം; വിദേശ തൊഴിലാളികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിദേശ മൊബിലിറ്റി പ്രോഗ്രാമിന് (IMP) കീഴിലുള്ള ‘റെസിപ്രോക്കൽ എംപ്ലോയ്മെന്റ്’ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് കാനഡ. കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും (Permanent Residents) വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അതേ തൊഴിൽ അവസരങ്ങൾക്ക് പകരമായി വിദേശികൾക്ക് കാനഡയിൽ വർക്ക് പെർമിറ്റ് നൽകുന്ന രീതിയാണിത്. ഫെബ്രുവരി 20-ന് പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഈ ആനുകൂല്യം ലഭിക്കുന്നതിന് കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, ഒരു വിദേശ തൊഴിലാളി കാനഡയിലേക്ക് വരുമ്പോൾ, അവർ വരുന്ന അതേ രാജ്യത്ത് കനേഡിയൻ […]

ഡല്‍ഹിയില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിഭാഷകന് നേരെ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗേറ്റില്‍ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിഭാഷകന്‍ ദീപക് ഖത്രിയുടെ കാറിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. ചൊവ്വാഴ്ച രാത്രി 10.15-ഓടെ മാര്‍ഗട്ട് വാലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന സന്ദീപ് എന്നയാള്‍ക്ക് വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടക്കുമ്പോള്‍ ദീപക് ഉള്‍പ്പെടെ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നംഗ സംഘം കാറിനെ പിന്തുടര്‍ന്ന് നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ദീപക് ഖത്രി കാറിന്റെ മുന്‍സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ലോറന്‍സ് ബിഷ്‌ണോയിയുടെ […]

ജിടിഎയിൽ പുതിയ വീടുകളുടെ വിൽപ്പനയിൽ ഇടിവ്; ജനുവരിയിൽ വിറ്റത് 269 യൂണിറ്റുകൾ മാത്രം

ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ പുതിയ വീടുകളുടെ വിൽപ്പനയിൽ ജനുവരിയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 269 പുതിയ വീടുകൾ മാത്രമാണ് വിറ്റതെന്ന് ബിൽഡിംഗ് ഇൻഡസ്ട്രി ആൻഡ് ലാൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (BILD) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് വിൽപ്പനയിൽ 36 ശതമാനത്തിന്റെ കുറവുണ്ടായി. സാധാരണഗതിയിൽ ജനുവരിയിൽ ശരാശരി 1,339 യൂണിറ്റുകൾ വിൽക്കാറുണ്ട്. വിൽപ്പന നടന്ന 269 യൂണിറ്റുകളിൽ 184 എണ്ണം സിംഗിൾ ഫാമിലി വീടുകളാണ്. ബാക്കിയുള്ളവ കോണ്ടോ അപ്പാർട്ട്‌മെന്റുകളും സ്റ്റാക്ക്ഡ് ടൗൺഹൗസുകളുമാണ്. ജിടിഎയിൽ […]

കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു പ്രവർത്തകരുടെ കയ്യേറ്റം; കൈക്കും കഴുത്തിനും പരിക്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ മന്ത്രി, മടക്കയാത്രയ്ക്കായി വന്ദേഭാരത് എക്സ്പ്രസിൽ കയറാൻ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാർ മന്ത്രിയെ തടയാൻ ശ്രമിക്കുകയും തുടർന്നുണ്ടായ ഉന്തും തള്ളിലും മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മന്ത്രിയെ സമരക്കാർ കൈയേറ്റം ചെയ്തെന്നും മന്ത്രിക്ക് […]

വിദ്യാഭ്യാസ മേഖലയിൽ പുതിയ നീക്കം; 476 സ്കൂളുകളിൽ പ്രത്യേക സഹായ സംഘങ്ങളെ വിന്യസിക്കാൻ ആൽബർട്ട

എഡ്‌മന്റൺ: ആൽബർട്ടയിലെ സ്കൂളുകളിൽ വർദ്ധിച്ചുവരുന്ന ക്ലാസ് മുറി സങ്കീർണ്ണതകൾ പരിഹരിക്കുന്നതിനായി 143 മില്യൺ ഡോളറിന്റെ പുതിയ ഫണ്ടിംഗ് പാക്കേജ് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. പ്രവിശ്യയിലെ 476 പ്രൈമറി സ്കൂളുകളിലായി പ്രത്യേക ‘കോംപ്ലക്സിറ്റി ടീമുകളെ’ നിയമിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. ഒരു അധ്യാപകനും രണ്ട് എഡ്യൂക്കേഷണൽ അസിസ്റ്റന്റും അടങ്ങുന്നതായിരിക്കും ഓരോ ടീമും. വിദ്യാർത്ഥികളുടെ പഠനപരമായ വെല്ലുവിളികൾ, പെരുമാറ്റ വൈകല്യങ്ങൾ, ഭാഷാപരമായ ബുദ്ധിമുട്ടുകൾ എന്നിവ പരിഹരിക്കാൻ ഈ ടീമുകൾ അധ്യാപകരെ സഹായിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ആൽബർട്ട സർക്കാർ […]

പ്രിൻസ് റൂപർട്ട്-അലാസ്ക ഫെറി സർവീസ് പ്രതിസന്ധിയിൽ; നിലയ്ക്കുന്നത് പതിറ്റാണ്ടുകൾ നീണ്ട യാത്രാബന്ധം

പ്രിൻസ് റൂപർട്ട്: ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് റൂപർട്ടും അമേരിക്കയിലെ അലാസ്കയും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഫെറി സർവീസ് ഗുരുതരമായ പ്രതിസന്ധിയിലേക്ക്. പ്രിൻസ് റൂപർട്ടിലെ ഫെറി ടെർമിനൽ നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ചിലവാണ് സർവീസിന്റെ തുടർച്ചയെ ചോദ്യചിഹ്നമാക്കുന്നത്. അലാസ്ക മറൈൻ ഹൈവേ സിസ്റ്റത്തിന്റെ (AMHS) ഭാഗമായ ഈ പ്രധാന പാത നിർത്തലാക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ നൽകുന്ന സൂചനകൾ പ്രദേശവാസികളിലും വിനോദസഞ്ചാര മേഖലയിലും വലിയ ആശങ്ക പടർത്തിയിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, പ്രിൻസ് റൂപർട്ട് ടെർമിനലിന്റെ […]