newsroom@amcainnews.com

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 279 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത. ഫെബ്രുവരി 16ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽപ്പെട്ട 279 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചു. ഇത്തവണത്തെ നറുക്കെടുപ്പിൽ കുറഞ്ഞത് സിആർഎസ് (CRS) സ്കോർ 789 ഉള്ള അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2025 സെപ്റ്റംബർ 5-ന് മുമ്പ് പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ അവസരം ലഭിച്ചത്.

ഈ വർഷത്തെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. 2026-ന്റെ തുടക്കം മുതൽ കാനഡയ്ക്കുള്ളിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഇമിഗ്രേഷൻ വകുപ്പ് തുടരുന്നത്. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കും കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിലുള്ളവർക്കുമായി ഇതിനോടകം പതിനായിരക്കണക്കിന് ക്ഷണക്കത്തുകൾ നൽകിക്കഴിഞ്ഞു. ഈ വർഷം ഇതുവരെ ഏകദേശം 24,457 പേർക്കാണ് വിവിധ കാറ്റഗറികളിലായി ഇൻവിറ്റേഷൻ ലഭിച്ചത്.

You might also like

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Top Picks for You
Top Picks for You