കാനഡയിൽ ഓൺലൈൻ പാസ്‌പോർട്ട് പുതുക്കലിന് നിയന്ത്രണം; അപേക്ഷകൾക്ക് പ്രതിദിന ക്വാട്ട ഏർപ്പെടുത്തി; പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ

ഒട്ടാവ: കാനഡയിൽ ഓൺലൈൻ വഴി പാസ്‌പോർട്ട് പുതുക്കുന്നതിന് ഫെഡറൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓൺലൈൻ അപേക്ഷകളുടെ എണ്ണത്തിന് പ്രതിദിന പരിധി (Daily Cap) നിശ്ചയിച്ചതായാണ് റിപ്പോർട്ട്. ഇതുപ്രകാരം ഓരോ ദിവസവും നിശ്ചിത എണ്ണം അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് ആ ദിവസം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കില്ല. ഓൺലൈൻ അപേക്ഷാ നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഓൺലൈൻ അക്കൗണ്ട് തുടങ്ങുന്നതിന് തടസ്സമില്ല. നിശ്ചിത ദിവസത്തെ ക്വാട്ട പൂർത്തിയായിട്ടുണ്ടെങ്കിൽ, അപേക്ഷാ നടപടികൾ ആരംഭിക്കാൻ […]
കാനഡയിൽ പഠനം കഴിഞ്ഞോ? വിദേശ വിദ്യാർത്ഥികൾക്ക് ആദ്യ ജോലി എളുപ്പത്തിൽ ലഭിക്കാൻ അഞ്ച് പ്രായോഗിക വഴികൾ

ഓട്ടവ: കാനഡയിൽ പഠനം പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിൽ (PGWP) പ്രവേശിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കനേഡിയൻ തൊഴിൽ വിപണി പിടിച്ചെടുക്കാൻ അഞ്ച് സുവർണ്ണ നിർദ്ദേശങ്ങളുമായി വിദഗ്ധർ. കനേഡിയൻ പ്രവൃത്തിപരിചയത്തിന്റെ അഭാവവും പരിമിതമായ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗും വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികളെ സഹായിക്കാൻ പുതിയ മാർഗ്ഗരേഖ പുറത്തുവന്നിരിക്കുന്നത്.
യുഎസ്-ഇറാൻ രണ്ടാംവട്ട ആണവനിർവ്യാപനചർച്ച ഇന്ന്

യുഎസ്-ഇറാൻ ആണവനിർവ്യാപനചർച്ചയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്ക്കായി ജനീവയിലെത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. യു.എസുമായി നീതിപൂർവവും സന്തുലിതവുമായ കരാറുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു. ജനീവയിലെ ഒമാൻ എംബസിയിലാണ് ചർച്ചകൾ നടക്കുന്നത്. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് യു.എസ് പക്ഷത്തുനിന്നുള്ള പ്രധാനികൾ. ഈ മാസം ആറിന് ഒമാനിൽ നടന്ന ആദ്യഘട്ട […]
ടംബ്ലർ റിഡ്ജ് വെടിവെപ്പ്: സ്കൂൾ തുറക്കില്ല, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; ഡേവിഡ് എബി

ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിൽ ആറുപേരുടെ മരണത്തിനിടയാക്കിയ കൂട്ടവെടിവെപ്പിന് ഒരാഴ്ച പിന്നിടുമ്പോൾ, വിദ്യാർത്ഥികളുടെ പഠനവും മാനസികാരോഗ്യവും വീണ്ടെടുക്കാനുള്ള നടപടികളുമായി അധികൃതർ. ദുരന്തം നടന്ന സ്കൂൾ കെട്ടിടത്തിലേക്ക് ഇനി മടങ്ങാൻ വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. കൊല്ലപ്പെട്ടവർക്കായി സംഘടിപ്പിച്ച അനുശോചന ചടങ്ങിലാണ്, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ മറ്റൊരു പഠന സൗകര്യം ഒരുക്കുമെന്ന ഉറപ്പ് അദ്ദേഹം നൽകിയത്. നിലവിലെ കെട്ടിടം വിദ്യാലയമായി ഉപയോഗിക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്നും കുട്ടികളുടെ താൽപ്പര്യത്തിനാകും മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 10-നായിരുന്നു […]
പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ കാനഡ; 6.6 ബില്യൺ ഡോളർ പദ്ധതി, 1.25 ലക്ഷം തൊഴിലവസരങ്ങൾ

പ്രതിരോധ രംഗത്ത് അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും തദ്ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്താനുമായി 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം 55,000 കോടി രൂപ) വൻ പദ്ധതിക്ക് രൂപം നൽകാൻ കാനഡ. നാറ്റോ (NATO) സഖ്യത്തോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ടുതന്നെ, പ്രതിരോധ കയറ്റുമതിയിൽ 50 ശതമാനവും അനുബന്ധ വ്യവസായ വരുമാനത്തിൽ 240 ശതമാനവും വർദ്ധനവാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന പദ്ധതി, ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് ഈ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അടുത്ത […]
മിലാൻ വിന്‍റർ ഒളിമ്പിക്സ്: കാനഡ വനിതാ ഹോക്കി ഫൈനലിൽ

മിലാൻ കോർട്ടിന വിന്‍റർ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ കാനഡ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ അമേരിക്കയാണ് കാനഡയുടെ എതിരാളികൾ. സെമി ഫൈനലിൽ സ്വീഡനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് അമേരിക്ക ഫൈനലുറപ്പിച്ചത്. ഇതോടെ 1998-ൽ വനിതാ ഹോക്കി ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയതിന് ശേഷമുള്ള എട്ട് ഫൈനലുകളിലും കാനഡ സാന്നിധ്യമറിയിച്ചു. സ്വിറ്റ്സർലാൻഡിനെതിരായ സെമി ഫൈനലിൽ രണ്ട് ഗോളുകളും നേടി കാനഡയെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റൻ മേരി-ഫിലിപ്പ് പോളിനാണ്. […]
എക്സ്പ്രസ് എൻട്രി PNP ഡ്രോ: 279 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കൊരു സന്തോഷവാർത്ത. ഫെബ്രുവരി 16ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽപ്പെട്ട 279 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചു. ഇത്തവണത്തെ നറുക്കെടുപ്പിൽ കുറഞ്ഞത് സിആർഎസ് (CRS) സ്കോർ 789 ഉള്ള അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2025 സെപ്റ്റംബർ 5-ന് മുമ്പ് പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ അവസരം ലഭിച്ചത്. ഈ വർഷത്തെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണിത്. 2026-ന്റെ തുടക്കം മുതൽ കാനഡയ്ക്കുള്ളിൽ തന്നെയുള്ള […]
ബ്രിട്ടീഷ് കൊളംബിയയിൽ ആർട്ടിക് ശൈത്യം കടുക്കുന്നു; മഞ്ഞുവീഴ്ചയ്ക്കും അതിശൈത്യത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

വാൻകൂവർ: കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ (ബി.സി.) വസന്തകാലത്തിന് സമാനമായ അന്തരീക്ഷത്തിന് അന്ത്യം കുറിച്ച് അതിശൈത്യം വരുന്നു. അലാസ്കയിൽ നിന്നുള്ള ശക്തമായ ന്യൂനമർദ്ദവും ആർട്ടിക് വായുപ്രവാഹവും കാരണം പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും തണുപ്പിനും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. മെട്രോ വാൻകൂവർ, ഫ്രേസർ വാലി, ഹോവ് സൗണ്ട്, സൺഷൈൻ കോസ്റ്റ് എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും പ്രത്യേക കാലാവസ്ഥാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്ററിന് മുകളിലുള്ള ഉയർന്ന പ്രദേശങ്ങളിൽ […]
കനേഡിയൻ പൗരന്മാർക്ക് വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം; ആനുകൂല്യം ഡിസംബർ 31 വരെ

കനേഡിയൻ പൗരന്മാർക്ക് ഇനി മുതൽ വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം. ഈ പുതിയ നിയമം ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. 2026 ഡിസംബർ 31 വരെ ഈ ആനുകൂല്യം ലഭ്യമായിരിക്കും.ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഈ മാറ്റം അറിയിച്ചത്.കനേഡിയൻ പാസ്‌പോർട്ട് ഉള്ളവർക്ക് 30 ദിവസം വരെ ചൈനയിൽ താമസിക്കാം. ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ഈ വിസ രഹിത പ്രവേശനം ഉപയോഗിക്കാം. വിനോദസഞ്ചാരത്തിനായി പോകുന്നവർക്കും ഇത് ബാധകമാണ്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കാനുള്ള യാത്രകളും ഇതിൽ ഉൾപ്പെടുന്നു. പഠന സംബന്ധമായ […]
കാനഡ പാസ്‌പോർട്ടിന്റെ നിറം നീലയോ പച്ചയോ ചുവപ്പോ? സ്പെഷ്യൽ പാസ്‌പോർട്ട് ആർക്കൊക്കെ ലഭിക്കും?

കനേഡിയൻ പൗരന്മാർക്ക് സാധാരണയായി നൽകുന്ന നീല പാസ്‌പോർട്ടുകൾക്ക് പുറമെ, പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്കായി പച്ച നിറത്തിലുള്ള പാസ്‌പോർട്ടുകളും നിലവിലുണ്ടെന്ന് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പച്ച നിറത്തിലുള്ള കനേഡിയൻ പാസ്‌പോർട്ടിൻ്റെ ചിത്രം പ്രചരിച്ചതിനെത്തുടർന്നാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായത്. സാധാരണ പൗരന്മാർക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കോ ബിസിനസ്സ് യാത്രകൾക്കോ നീല പാസ്‌പോർട്ടാണ് അനുവദിക്കുന്നത്. എന്നാൽ, പാർലമെന്റ് അംഗങ്ങൾ, സെനറ്റർമാർ, പ്രവിശ്യാ കാബിനറ്റ് അംഗങ്ങൾ, ഔദ്യോഗിക ദൗത്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന ഗവൺമെൻ്റ് […]