newsroom@amcainnews.com

കാനഡയുടെ പുതിയ യു.കെ ഹൈക്കമ്മീഷണറായി ബിൽ ബ്ലെയർ

യു.കെയിലെ കാനഡയുടെ പുതിയ ഹൈക്കമ്മീഷണറായി കാനഡയുടെ മുൻ പ്രതിരോധ മന്ത്രിയും ലിബറൽ പാർട്ടി നേതാവുമായ ബിൽ ബ്ലെയറിനെ പ്രധാനമന്ത്രി മാർക്ക് കാർണി നിയമിച്ചു. 2021 മുതൽ 2025 വരെ യു.കെയിലെ ഹൈക്കമ്മീഷണറായിരുന്ന റാൽഫ് ഗുഡെയ്‌ലിന് പകരക്കാരനായാണ് ബിൽ ബ്ലെയർ ചുമതലയേൽക്കുന്നത്. നിയമനത്തിന്‌ പിന്നാലെ അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെ തന്റെ അംഗത്വം രാജിവെക്കും. കാനഡയുടെ ദേശീയ സുരക്ഷാ-ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ഡ്രൂയിനെ, ഫ്രാൻസിലെയും മൊണാക്കോയിലെയും അംബാസഡറായി നിയമിച്ചതായും കാർണി അറിയിച്ചു.

ടൊറന്റോ പൊലീസ് സർവീസ്‌ മുൻ ചീഫ് ആയിരുന്ന ബ്ലെയർ 2015-ലാണ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധം, ദേശീയ സുരക്ഷ, ദുരന്തനിവാരണം തുടങ്ങിയ നിർണ്ണായക വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബിൽ ബ്ലെയറിന്റെ രാജിയോടെ സ്കാർബ്‌റോ സൗത്ത് വെസ്റ്റ് റൈഡിംഗിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. ഈ വർഷം ജനുവരിയിൽ മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് രാജിവെച്ചതിന് പിന്നാലെയാണ്‌ ലിബറൽ പാർട്ടിയിൽ നിന്നും പ്രധാനപ്പെട്ട ഒരു നേതാവ്‌ കൂടിയാണ്‌ സ്ഥാനമൊഴിയുന്നത്‌. ക്രിസ്റ്റിയ ഫ്രീലാന്റ് നിലവിൽ യുക്രെയ്ൻ ഗവൺമെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റിരിക്കുകയാണ്. ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ നിർണ്ണായക പങ്ക് വഹിച്ച മുതിർന്ന നേതാക്കൾ നയതന്ത്ര രംഗത്തേക്ക് മാറുന്നത് കാനഡയുടെ വിദേശനയങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ്‌ രാഷ്ട്രീയ നിരീക്ഷകർ.

You might also like
PSC Does Not Postpone Exam Despite Heavy Rain: Candidates Left in Distress

കനത്ത മഴയും ഉരുൾപ്പൊട്ടലും: കോട്ടയത്ത് മൂന്ന് മരണം; യാത്രാദുരിതത്തിലും പരീക്ഷ മാറ്റാതെ പിഎസ്‌സി, വൻ പ്രതിഷേധം

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

സ്‌പൈഡർമാൻ: ആദ്യ റിവ്യൂ: ടോം ഹോളണ്ടിന്റെ ചിത്രം മാർവലിന്റെ മികച്ചൊരു തിരിച്ചുവരവ്

Top Picks for You
Top Picks for You