newsroom@amcainnews.com

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിലെ ലേക്‌ലാൻഡിൽ മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ ജെസിക്ക വ്യാസാക് (42) അറസ്റ്റിലായി. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് അവകാശപ്പെട്ടതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു.

കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരുക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം കുഞ്ഞിന്റെ തലയിൽ അമർന്നാണ് തലയോട്ടി തകർന്നതെന്നും അത് മരണത്തിന് കാരണമായെന്നും കണ്ടെത്തുകയായിരുന്നു. മദ്യപിച്ചാൽ ജെസിക്ക ആക്രമണാസക്തയാകാറുണ്ടെന്ന് കുഞ്ഞിന്റെ പിതാവ് മൊഴി നൽകിയിട്ടുണ്ട്. പോൾക്ക് കൗണ്ടി ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

You might also like
Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

One killed after out-of-control Tesla smashes into NYC scaffolding

ഒരു നിയന്ത്രണവുമില്ലാതെ വന്ന ടെസ്‌ല കാർ ന്യൂയോർക്കിലെ സ്കാർഫോൾഡിംഗിലേക്ക് ഇടിച്ചുകയറി ഒരാൾ കൊല്ലപ്പെട്ടു

Mariamma Mathai Passes Away in New York; Funeral on September 10

മറിയാമ്മ മത്തായി ന്യൂയോർക്കിൽ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 10-ന്

Forecast that heat will continue in Kerala, but rain will arrive from the 10th

കേരളത്തിൽ ചൂട് തുടരുമെങ്കിലും പത്താം തീയതി മുതൽ മഴയെത്തുമെന്ന് പ്രവചനം

എഡ്മിന്‍റനിൽ യുവാവിനെയും കുട്ടികളെയും കാണാതായി: അന്വേഷണം ആരംഭിച്ച് പോലീസ്

New Hampshire primary kicks off battle for one of nation's key open Senate seats

ന്യൂഹാംപ്ഷെയർ സെനറ്റ് തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പ്രൈമറിയിൽ കനത്ത മത്സരം; പുരോഗമന വാദിയായ സ്ഥാനാർത്ഥിയുടെ മുന്നേറ്റം ക്രിസ് പപ്പാസിന് വെല്ലുവിളിയാകുന്നു.

Top Picks for You
Top Picks for You