newsroom@amcainnews.com

ക്രൗൺ റോയൽ വിസ്കി എൽസിബിഒ-യിൽ നിന്നും പിൻവലിക്കും: ഡഗ് ഫോർഡ്

ബോട്ടിലിങ് പ്ലാൻ്റ് അടച്ചുപൂട്ടി ഉത്‌പാദനം യു.എസിലേക്ക് മാറ്റാനുള്ള Diageo കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ കടുത്ത നടപടിയുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ഉത്‌പാദനം അലബാമയിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം. ഒൻ്റാരിയോയിലെ തൊഴിലാളികളെ വഞ്ചിച്ച കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫോർഡ് വ്യക്തമാക്കി. പ്രശസ്ത വിസ്കി ബ്രാൻഡായ ക്രൗൺ റോയൽ സർക്കാർ നിയന്ത്രണത്തിലുള്ള എൽസിബിഒ ഷെൽഫുകളിൽ നിന്ന് പിൻവലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്ലാൻ്റ് അടച്ചുപൂട്ടുന്നതോടെ ഏകദേശം 200 ഓളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ്‌ കണക്കുക്കൂട്ടൽ.

അതേസമയം കമ്പനിയുടെ തന്നെ മറ്റു ബ്രാൻഡുകളായ ഗിന്നസ്, സ്മിർനോഫ്, ജോണി വാക്കർ എന്നിവയെ പുതിയ നീക്കം ബാധിക്കില്ല. ക്രൗൺ റോയൽ ഉപയോഗിക്കുന്നവർ ആവശ്യമെങ്കിൽ സ്‌റ്റോക്ക്‌ ചെയ്യണമെന്ന്‌ വ്യക്തമാക്കിയ ഡഗ്‌ ഫോർഡ്‌ പ്രാദേശിക മദ്യ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിന്‌ താത്‌പര്യമെന്നും അറിയിച്ചു. പ്രാദേശിക ഉത്‌പാദകരെ സംരക്ഷിക്കുന്നതിനും വിദേശ കമ്പനികളുടെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഒൻ്റാരിയോ സർക്കാരിന്റെ ശക്തമായ നിലപാടായാണ്‌ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

You might also like

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

മൊറോക്കൻ അഭയാർത്ഥി പ്രവാഹത്തിൽ കുഴങ്ങി സ്പെയിൻ: 9 മരണം

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

Top Picks for You
Top Picks for You