newsroom@amcainnews.com

നോവ സ്കോട്ടിയയിൽ ക്രിസ്മസ് ട്രീ വിൽപ്പനയിൽ വൻ വർധന

നോവ സ്കോട്ടിയയിൽ ഈ വർഷം ക്രിസ്മസ് ട്രീ വിൽപ്പനയിൽ വലിയ വർധന ഉണ്ടായതായി റിപ്പോർട്ട്. ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹാലിഫാക്സിലെ മിക്ക കടകളിലും ട്രീകൾ ഇതിനോടകം വിറ്റുതീർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് പ്രാദേശിക വിപണിയിൽ 10 ശതമാനത്തിലധികം വർധന ഉണ്ടായതായി ക്രിസ്മസ് ട്രീ കൗൺസിൽ ഓഫ് നോവ സ്കോട്ടിയ പ്രസിഡന്റ് മൈക്ക് ഹാർലോ അറിയിച്ചു.

കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരങ്ങൾ ലഭ്യമാകുന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പ്രാദേശിക വിപണിയിൽ മുന്നേറ്റമുണ്ടായെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിൽ ആവശ്യക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് വിപണിയിലെ സാമ്പത്തിക അനിശ്ചിതത്വം കാരണം ചില വൻകിട സ്റ്റോറുകളിൽ ട്രീയുടെ ഓർഡറിൽ 40 ശതമാനം വരെ ഇടിവുണ്ടായതായി മൈക്ക് ഹാർലോ ചൂണ്ടിക്കാട്ടി. ഇത് നോവ സ്കോട്ടിയയിലെ മൊത്തം ഉൽപ്പാദനത്തെ ബാധിക്കുന്ന ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം വിലയിരുത്തി.

പ്രവിശ്യയിൽ വർഷം തോറും വെട്ടിമാറ്റുന്ന എട്ട് മുതൽ ഒമ്പത് ലക്ഷം വരെ മരങ്ങളിൽ 80 ശതമാനവും അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അമേരിക്കൻ വിപണിയിലെ തളർച്ച കണക്കിലെടുത്ത് ഏഷ്യൻ രാജ്യങ്ങൾ, തെക്കേ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാൻ കർഷകർ ശ്രമം തുടങ്ങിയതായി കൗൺസിൽ അറിയിച്ചു. പുതിയ വിപണികൾ കണ്ടെത്തുന്നതിലൂടെ കയറ്റുമതി രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

You might also like

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You