newsroom@amcainnews.com

റേഞ്ചില്ലെങ്കിലും പേടിക്കേണ്ട, മുന്നറിയിപ്പെത്തും: ‘അലർട്ട് റെഡി’ പരിഷ്കരിക്കാൻ കാനഡ

കാനഡയുടെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് സംവിധാനമായ ‘അലർട്ട് റെഡി’ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഫെഡറൽ സർക്കാർ. വിദൂര ഗ്രാമങ്ങളിലും ഫസ്റ്റ് നേഷൻ മേഖലകളിലും ഹൈവേകളിലും പലപ്പോഴും മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഇത്തരം മുന്നറിയിപ്പുകൾ എത്തുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് നവീകരണം. ഇതിനായി 5.54 കോടി ഡോളറിന്റെ പദ്ധതിയാണ് ഫെഡറൽ സർക്കാർ നടപ്പിലാക്കുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും മാത്രം ലഭ്യമായ മുന്നറിയിപ്പുകൾ പ്രാദേശിക ഗോത്രവർഗ്ഗ ഭാഷകളിലും ലഭ്യമാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

മൊബൈൽ ടവറുകൾ ഇല്ലാത്തയിടങ്ങളിൽ ഇന്റർനെറ്റ് വഴിയോ എഫ്എം റേഡിയോ വഴിയോ മുന്നറിയിപ്പുകൾ എത്തിക്കുന്നതിനെക്കുറിച്ച് സിആർടിസി പരിശോധിച്ചു വരികയാണ്. 2023-ലെ കാട്ടുതീ സമയത്ത് ചില ഗോത്രവർഗ്ഗ മേഖലകളിൽ മുന്നറിയിപ്പുകൾ ലഭിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി എല്ലാ കമ്മ്യൂണിറ്റികൾക്കും മനസ്സിലാകുന്ന ഭാഷയിൽ കൃത്യസമയത്ത് സുരക്ഷാ വിവരങ്ങൾ നൽകുന്ന സഹകരണ ഭരണ സംവിധാനം (Co-governance) രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ദേശീയ മൊബൈൽ ആപ്പ് പുറത്തിറക്കുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ട്.

You might also like
Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Top Picks for You
Top Picks for You