newsroom@amcainnews.com

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു. സെപ്റ്റംബർ 20 ഞായറാഴ്ച ആരാധനാ ശുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ 70 വയസ്സിന് മുകളിലുള്ള 37 മുതിർന്ന അംഗങ്ങളെ ആദരിച്ചു.

ഇടവക വികാരി റവ. ജോബിൻ ജോസിന്‍റെ ആമുഖ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇടവക സെക്രട്ടറി വിനോദ് തോമസ് സ്വാഗതം ആശംസിച്ചു. വികാരിയും, ട്രസ്റ്റികളായ തോമസ് ഏബ്രഹാം, ബോബൻ ജോർജ് എന്നിവരും ചേർന്ന് 37 ഇടവകാംഗങ്ങൾക്ക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. റവ. പി. ചാക്കോയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി അനുമോദന യോഗം സമാപിച്ചു. ചടങ്ങിന് ശേഷം പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

You might also like

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Top Picks for You
Top Picks for You