newsroom@amcainnews.com

കനേഡിയൻ എംപിമാർക്ക് വെസ്റ്റ് ബാങ്കിൽ പ്രവേശനം നിഷേധിച്ച് ഇസ്രയേൽ

കനേഡിയൻ പാർലമെന്റംഗങ്ങൾക്ക് വെസ്റ്റ് ബാങ്കിലേക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രയേൽ. ചൊവ്വാഴ്ചയാണ് “കനേഡിയൻ മുസ്ലിം വോട്ട്” എന്ന സംഘടന സംഘടിപ്പിച്ച യാത്ര, ജോർദാൻ അതിർത്തിയിൽ വെച്ച് ഇസ്രയേൽ തടഞ്ഞത്. സംഘാടകർക്ക് ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘ഇസ്‌ലാമിക് റിലീഫ് വേൾഡ് വൈഡ്’ എന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചാണ് പ്രവേശനം തടഞ്ഞത്. ലിബറൽ, എൻഡിപി പാർട്ടികളിലെ ആറ് എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

പലസ്തീൻ അധികൃതരുമായി സഹായങ്ങളെയും പരിഷ്കരണങ്ങളെയും കുറിച്ച് ചർച്ച ചെയ്യാനും, പലായനം ചെയ്തവരുടെ ക്യാംപുകൾ സന്ദർശിക്കാനുമായിരുന്നു അവരുടെ യാത്രാ പദ്ധതി. എന്നാൽ, സന്ദർശകർ പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സൂചിപ്പിക്കുന്ന ഫോമുകളിൽ ഒപ്പിടാൻ നിർദ്ദേശിച്ചപ്പോൾ, എംപിമാർ വിസമ്മതിച്ചതിനെത്തുടർന്നാണ് അവർക്ക് പ്രവേശനം നിഷേധിച്ചത്. അതേസമയം, പലസ്തീൻ അനുകൂല സംഘടനകൾ നടപടിയെ വിമർശിച്ച് രം​ഗത്തെത്തി. എന്നാൽ, എംപിമാരുടെ ഇസ്രയേൽ വിരുദ്ധ നിലപാട് കണക്കിലെടുത്ത് ഇസ്രയേലിന്റെ സുരക്ഷാ നടപടികളെ മറ്റു ചിലർ പിന്തുണച്ചു. സംഘം നിലവിൽ ജോർദാനിൽ തിരിച്ചെത്തി.

You might also like
Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Top Picks for You
Top Picks for You