newsroom@amcainnews.com

ഫ്ളോറിഡയിൽ ഹൈവേയിൽ പറന്നിറങ്ങി ചെറുവിമാനം; ഒരാൾക്ക് പരുക്ക്

ഫ്‌ളോറിഡയിലെ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറുവിമാനം ലാന്‍ഡ് ചെയ്തതായി റിപ്പോർട്ട്. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍‌സ്റ്റേറ്റ് 95-ല്‍ വച്ച് ഉണ്ടായ ഈ അപകടം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് മാധ്യമങ്ങളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുകയും, കാറില്‍ ഇടിച്ച് റോഡിലേക്ക് നിരങ്ങിവീഴുകയും ചെയ്യുന്ന ഒരു ചെറിയ വിമാനത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.

ഒരു അടിയന്തര സാഹചര്യം ഉണ്ടായതോടെയാണ് വിമാനത്തിന് തിരക്കേറിയ ഹൈവേയിലേക്ക് അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വന്നതെന്ന് ബ്രെവാര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ അറിയിച്ചു. റോഡില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അതുവഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടൊയോട്ട കാമ്പ്രയ്ക്ക് മുകളിലേക്ക് ഇടിച്ച് റോഡിലേക്ക് നിരങ്ങി വീഴുകയായിരുന്നു വിമാനം. കാര്‍ ഓടിച്ചിരുന്ന 57 വയസ്സുള്ള വ്യക്തിക്ക് പരുക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റും സഹയാത്രികനും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി ഫ്‌ളോറിഡ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിമാനവും കാറും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഐ-95-ലെ ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

You might also like
Italy Temporarily Suspends Schengen Travel Rules with Spain: Everything UAE Travellers Need to Know

ഇറ്റലി സ്പെയിനുമായുള്ള ഷെഞ്ചൻ യാത്രാ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കി

Commonwealth Games: Silver for Neeraj Chopra, Bronze for Yashvir in Javelin Throw

കോമൺവെൽത്ത് ഗെയിംസ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി, യാഷ് വീറിന് വെങ്കലം

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

₹10 Lakh Worth Diamond Jewelry Stolen; 'Thief Rat' Caught on CCTV, All Stolen Ornaments Recovered From Its Hole!

₹10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ കവർന്നു; സിസിടിവിയിൽ കുടുങ്ങിയ ‘കള്ളൻ എലി’, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം മാളത്തിൽ നിന്ന് കണ്ടെത്തി!

Heavy Rains Continue in State: Orange Alert in 10 Districts, Flood Fears in Pathanamthitta and Malabar

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്തനംതിട്ടയിലും മലബാറിലും പ്രളയഭീതി

Anthropic says Claude AI models breached systems of 3 companies during cybersecurity tests

ക്ലോഡ് എഐ മോഡലുകൾ ഉൾപ്പെട്ട മൂന്ന് സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആന്ത്രോപിക് തങ്ങളുടെ സൈബർ സുരക്ഷാ വിലയിരുത്തലുകൾ താത്കാലികമായി നിർത്തിവെച്ചു.

Top Picks for You
Top Picks for You