newsroom@amcainnews.com

കാൽഗറിയിൽ മദ്യപിച്ച് വാഹനം ഓടിച്ച് കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടാക്കി; യുവതി അറസ്റ്റിൽ

കാൽഗറിയിൽ മദ്യപിച്ച് വാഹനം കടയിലേക്ക് ഓടിച്ച് കയറ്റിയ കേസിൽ യുവതി അറസ്റ്റിൽ. 41 കാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8:30 ഓടെ 14 സ്ട്രീറ്റിലെ 2905-ൽ സ്ഥിതി ചെയ്യുന്ന സർക്കിൾ കെ കൺവീനിയൻസ് സ്റ്റോറിലേക്കാണ് സ്ത്രീ ഓടിച്ച വാഹനം ഇടിച്ചു കയറിയത്. പോലീസ് ഉടനടി സ്ഥലത്തെത്തുകയും ഡ്രൈവർ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വർഷാവസാനത്തിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ് എന്നും, അതുകൊണ്ടാണ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതെന്നും സ്റ്റാഫ് സർജൻ്റ് ജോൺ ഗൈഗോൺ പറഞ്ഞു.

ഈ വർഷം കൽഗരിയിൽ നടന്ന 35 മാരകമായ വാഹനാപകടങ്ങളിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും മദ്യപിച്ച് വാഹനമോടിച്ചത് മൂലമമായിരുന്നു. അതിനാൽ, മദ്യപിച്ച് രാത്രിയിൽ പുറത്തുപോകുമ്പോൾ പൊതുഗതാഗത മാർഗ്ഗങ്ങളോ ടാക്സിയോ ഉപയോഗിക്കാനോ അല്ലെങ്കിൽ ഒരു സുഹൃത്തിനോട് വാഹനമോടിക്കാൻ ആവശ്യപ്പെടാനോ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ അറസ്റ്റിലായ സ്ത്രീക്കെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.

You might also like
Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You