newsroom@amcainnews.com

ജപ്പാനിൽ ശക്തമായ ഭൂചലനം;സുനാമി മുന്നറിയിപ്പ്

ശക്തമായ ഭൂചലനത്തെ തുടർന്ന് പ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലിനടിയിൽ ഏകദേശം 50 കിലോമീറ്റർ (30 മൈൽ) താഴ്ചയിലായിരുന്നു. ഭൂചലനത്തെ തുടർന്ന് തീരപ്രദേശങ്ങളിൽ 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഹോക്കൈഡോ തീരത്തോട് ചേർന്ന്, വടക്കൻ തീരദേശ നഗരമായ അമോരിക്ക് സമീപമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ടോക്യോയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

തീരപ്രദേശത്ത് 3 മീറ്റർ (ഏകദേശം 10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി, ഭൂചലനബാധിത മേഖലയിലെ ആണവ നിലയങ്ങളിൽ അടിയന്തര പരിശോധനകൾ നടത്തി വരികയാണ്. ദുരന്തസാധ്യതാ മേഖലകളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

You might also like

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

പണപ്പെരുപ്പം കുറഞ്ഞു, പക്ഷേ ജീവിതച്ചിലവോ? മാർക്ക് കാർണി സർക്കാരിന്റെ ഒന്നാം വർഷത്തെ വിലയിരുത്തൽ

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

Top Picks for You
Top Picks for You