newsroom@amcainnews.com

ആൽബെർട്ടയിലെ ലാബ് സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡൈനലൈഫ് കമ്പനിയുമായി ബന്ധപ്പെട്ട് ആൽബർട്ട സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്

ൽബെർട്ടയിലെ ലാബ് സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡൈനലൈഫ് (DynaLife) എന്ന സ്വകാര്യ കമ്പനിയുമായി ബന്ധപ്പട്ട് പ്രവിശ്യ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്. നികുതിദായകർക്ക് 109 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്.

ആൽബെർട്ടാ ഹെൽത്ത് സർവീസസ് (AHS) താൻ ആവശ്യപ്പെട്ട പല വിവരങ്ങളും നല്കിയില്ലെന്ന് ഓഡിറ്റർ ജനറൽ ഡഗ് വൈലി പറഞ്ഞു. ഡൈനലൈഫിന് ലാബ് സേവനങ്ങൾ കൈമാറ്റം ചെയ്തപ്പോൾ വേണ്ടത് ആസൂത്രണവും റിസ്ക് പരിശോധനകളും നടത്തിയില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സാമ്പത്തികമായി ഗുണകരമായേക്കില്ലെന്ന് അറിയാമായിരുന്നിട്ടും സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന അഡ്രിയാന ലാഗ്രേഞ്ച് ആണ് ഈ കരാറിന് പിന്തുണ നൽകിയത്.

ഡൈനലൈഫിൻ്റെ നടത്തിപ്പിലെ പ്രശ്നങ്ങൾ കാരണം അധിക കാലതാമസവും 77 മില്യൺ ഡോളറിൻ്റെ അധിക ചെലവുകളും ഉണ്ടായി. പരാജയപ്പെട്ട സ്വകാര്യവൽക്കരണം മൂലമുണ്ടായ സേവന തടസ്സങ്ങളും സാമ്പത്തിക ബാധ്യതകളും റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ട്. പൊതുപണം കൂടുതൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും വൈലി ശുപാർശ ചെയ്യുന്നു.

You might also like

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Top Picks for You
Top Picks for You