newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിലെ എമർജൻസി റൂമുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നത് ആരോഗ്യ സംവിധാനത്തിന്മേൽ അമിതഭാരം അടിച്ചേല്പിക്കും; മുന്നറിയിപ്പുമായി ആംബുലൻസ് പാരാമെഡിക്‌സ് യൂണിയൻ

ബ്രിട്ടീഷ് കൊളംബിയയിലെ എമർജൻസി റൂമുകൾ അടച്ചുപൂട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി ആംബുലൻസ് പാരാമെഡിക്‌സ് യൂണിയൻ രംഗത്ത്. എമർജൻസി റൂമുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നത് ആരോഗ്യ സംവിധാനത്തിന്മേൽ അമിതഭാരം അടിച്ചേല്പിക്കുകയാണെന്ന് യൂണിയൻ വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള 250-ൽ അധികം ER-കൾ ഈ വർഷം താൽക്കാലികമായി അടച്ചുപൂട്ടൽ നേരിട്ടതായി യൂണിയൻ ചൂണ്ടിക്കാട്ടി.

ഒരു ER അടയ്ക്കുമ്പോൾ ഉണ്ടാകുന്ന അധിക സമ്മർദ്ദം പൂർണ്ണമായും പാരാമെഡിക്കുകളുടെ ചുമലിലാണ്. ആരോഗ്യ സംവിധാനത്തിലെ ഈ വിടവുകൾ നികത്താൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും APBC പ്രസിഡൻ്റ് ജേസൺ ജാക്സൺ പ്രസ്താവനയിൽ അറിയിച്ചു. ഈ അടച്ചുപൂട്ടലുകൾ കാരണം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാനുള്ള യാത്രാ സമയം കൂടുന്നത് ആംബുലൻസ് സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഓരോ അധിക ER അടച്ചുപൂട്ടലും നിലവിലെ സംവിധാനം മുന്നോട്ട് കൊണ്ടു പോകുന്നത് കൂടുതൽ പ്രയാസമേറിയതാക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെ കുറവ് നികത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും APBC ആവശ്യപ്പെട്ടു.

You might also like

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

Asian Games 2026 Live Updates, Day 12: Compound archers win 2 golds; Priya wins bronze, Lovlina enters final

ഏഷ്യൻ ഗെയിംസ് 2026 , 12-ാം ദിവസം: കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യക്ക് രണ്ട് സ്വർണം; പ്രിയയ്ക്ക് വെങ്കലം, ഫൈനലിൽ പ്രവേശിച്ച് ലവ്‌ലിന

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

ക്യുബെക്ക് തിരഞ്ഞെടുപ്പ്: ‘ഏർലി വോട്ടിങ്’ ആരംഭിച്ചു

Artificial Intelligence Name Change: Reality and Challenges

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റം: യാഥാർത്ഥ്യവും വെല്ലുവിളികളും

Top Picks for You
Top Picks for You