newsroom@amcainnews.com

ഫോർട്ട്കൊച്ചിയുടെ പൈതൃകമായ കോഡർ ഹൗസിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Heritage Coder House in Fort Kochi catches fire; major disaster narrowly averted

ഫോർട്ട്കൊച്ചിയിലെ നെഹ്റു പാർക്കിന് സമീപമുള്ള ചരിത്രപ്രധാനമായ കോഡർ ഹൗസിന് തീപിടിച്ചു. കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും പ്രമുഖ യഹൂദ കുടുംബമായിരുന്ന കോഡറിന്റെയും ചരിത്രവുമായി ഇഴചേർന്നു കിടക്കുന്ന പൈതൃക മന്ദിരമാണിത്. പോർച്ചുഗീസ്, യൂറോപ്യൻ ശൈലികളും കേരളീയ വാസ്തുവിദ്യയും സംയോജിപ്പിച്ച ഇന്തോ-യൂറോപ്യൻ ശൈലിയിലാണ് മൂന്ന് നിലകളുള്ള ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 1808-ൽ സാമുവൽ എസ്. കോഡറാണ് ഈ കെട്ടിടം ഇന്നത്തെ രൂപത്തിലേക്ക് പുനർനിർമ്മിച്ചത്. റോസ് ലെയ്‌നിന് മുകളിലൂടെയുള്ള പഴയ മരത്തിന്റെ തൂക്കുപാലവും ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ജനൽചില്ലുകളും ഉൾപ്പെടെ നിരവധി പ്രത്യേകതകളുള്ള ഈ കെട്ടിടം പിന്നീട് പൈതൃക ഘടന മാറ്റാതെ ഒരു ഹെറിറ്റേജ് ഹോട്ടലായി മാറിയിരുന്നു.

കെട്ടിടത്തിന് മുകളിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകാർ വിവരം അറിയിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. ആദ്യം സ്ഥലത്തെത്തിയ മട്ടാഞ്ചേരി ഫയർഫോഴ്സിന്റെ വാഹനങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലായിരുന്നുവെന്ന് ആക്ഷേപമുയർന്നു. തുടർന്ന് ക്ലബ് റോഡ്, ഗാന്ധിനഗർ, തൃക്കാക്കര, അരൂർ, നേവി, കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നായി ആകെ ഒൻപത് യൂണിറ്റ് ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണ്ണമായി നിയന്ത്രണ വിധേയമാക്കിയത്.

ഹോട്ടലിന്റെ മുൻ വശത്തു കൂടി കയറാൻ കഴിയാത്ത സാഹചര്യത്തിൽ പിൻവശത്തു കൂടി കയറിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോടലിൽ ഉണ്ടായിരുന്ന 2 മുംബൈ സ്വദേശികൾ പുറത്തു പോയിരുന്നതിനാൽ വൻ അപകടം ഒഴിവായി. മറ്റ് മുറികളിൽ താമസക്കാർ ഉണ്ടായിരുന്നില്ല. തീ പിടിച്ചും നടന്ന ഉടൻ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. മുംബൈ സ്വദേശികളുടെ മുറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ കത്തി നശിച്ചു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതും ആശ്വാസമായി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

രക്ഷാപ്രവർത്തനത്തിൽ നേവിയും തിരിച്ചിറങ്ങി. നിയന്ത്രിക്കുന്നതിനായി സഹായം. അഭ്യർത്ഥിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥപിച്ചതിനെ തുടർന്ന് നാവികസേനയും രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. ഇതിന്റെ ഭാഗമായി ഐ.എൻ.എസ് ദ്രോണാചാര്യ, ഐ.എൻ.എസ് വെങ്കുരുത്തൽ, ഐ.എൻ.എസ് ഗരുഡ എന്നിവിടങ്ങളിൽ നിന്നുള്ള ഡൈവിംഗ് ഫേർഡ് അൻബോധകർ ഉടൻ തന്നെ സ്ഥലത്തേക്ക് എത്തിച്ചു. പ്രാദേശിക അഗ്നിരക്ഷാ സേനയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ നാവികസേന സംഘങ്ങളും സജീവമായി പങ്കെടുത്തു.

ഫോർട്ട്കൊച്ചി കോഡർ ഹൗസ് ഹോട്ടലിൽ വൻ തീ പിടണം. ഫോർട്ട്കൊച്ചി • വിനോദ സഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീ പിടണം. ഇന്നലെ വൈകിട്ട് ആറോന്നോടെയാണ് ഹോട്ടലിൽ തീ പിടിച്ചത്. മൂന്ന് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീ പിടിച്ചത്. കടൽ കാറ്റ് ശക്തമായതിനാൽ തീ പെട്ടെന്ന് തന്നെ ആളിപ്പടർന്നു. അഗ്നിരക്ഷാ സേനയും നേവിയും കോസ്റ്റ് ഗാർഡും ഉൾപ്പെടെ സ്ഥലത്തെത്തി. ഐ.എൻ.എസ് ദ്രോണാചാര്യയുടെ സംഘവും രക്ഷാ പ്രവർത്തനത്തിനമ്മതി. ജൂത പാരമ്പര്യമുള്ള രണ്ട് നൂറ്റാണ്ടിലേറെ പഴകിയ പുരാതന കെട്ടിടമാണിത്. രാത്രി ഒൻപതരയോടെ തീ പൂർണ്ണമായി നിയന്ത്രണ വിധേയമാണെന്ന് അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു

മുകളിലെ നില മേൽക്കൂര ഉൾപ്പെടെ പൂർണ്ണമായും കത്തിയ നിലയിലാണ്. കാറ്റ് ശക്തമായതിനെ തുടർന്ന് സമീപത്തേക്കും തീ പടരുന്ന സാഹചര്യമായിരുന്നു. ഹോട്ടലിന്റെ മുന്നിലെ മരത്തിലേക്കും തീ പടർന്നു. മട്ടാഞ്ചേരിയിൽ നിന്നും കൊച്ചിയിലെ വിവിധ നിലയങ്ങളിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. വിദേശികളുൾപ്പെടെ ഹോട്ടലിൽ ഉണ്ടായിരുന്നവരെയും ജീവനക്കാരെയും സുരക്ഷിതരായി പുറത്തേക്ക് മാറ്റി. വീണ്ടും തീ പിടിക്കാതിരിക്കാനുള്ള ഒരുക്കങ്ങൾ അഗ്നിരക്ഷാസേന നടത്തി.

You might also like

യുഎഇയിലെ കനേഡിയൻ അംബാസഡറായി ഇന്ത്യൻ വംശജൻ അങ്കദ് സിങ് ധില്ലൺ

BC Conservatives promise no new taxes if elected

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്ദാനം

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

Honda's third electric scooter 'QC3' in the market

ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ ‘ക്യൂസി3’ വിപണിയിൽ

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

Top Picks for You
Top Picks for You