newsroom@amcainnews.com

പലതവണ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടിട്ടും, കുറ്റക്കാരായ മന്ത്രിമാരെയോ ഡ്രൈവർമാരെയുടെയോ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാക്കാതെ ഒൻ്റാരിയോ സർക്കാർ

ഒൻ്റാരിയോ: ഒൻ്റാരിയോ മന്ത്രിസഭയിലെ അംഗങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പലതവണ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടിട്ടും, കുറ്റക്കാരായ മന്ത്രിമാരെയോ ഡ്രൈവർമാരെയുടേയോ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാക്കാതെ സർക്കാർ. വ്യക്തിഗത സ്വകാര്യതയുടെയും ജീവനക്കാരുടെ സുരക്ഷയുടെയും ആരോഗ്യത്തിൻ്റെയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിവരങ്ങൾ മറച്ചു വെക്കുന്നത്.
ഗ്ലോബൽ ന്യൂസിന് ലഭിച്ച രേഖകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മന്ത്രിമാരുടെ ഉപയോഗത്തിനായി അനുവദിച്ച വാഹനങ്ങൾ ഓട്ടോമേറ്റഡ് സ്പീഡ് ക്യാമറകളിൽ 23 തവണ കുടുങ്ങിയിട്ടുണ്ട്. ഇതിൽ ഒരു വാഹനം 40 കി.മീ മണിക്കൂർ വേഗത പരിധിയുള്ള സ്ഥലത്ത് 70 കി.മീ മണിക്കൂറിൽ സഞ്ചരിച്ചതായും കണ്ടെത്തി.

ഇതിനുപുറമെ, ഒരു മന്ത്രിക്ക് അനുവദിച്ച വാഹനം 12 തവണ ‘സ്റ്റണ്ട് ഡ്രൈവിംഗ്’ വേഗതയിൽ സഞ്ചരിച്ചതായി സർക്കാരിൻ്റെ ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഈ വാഹനത്തിൻ്റെ വേഗത 162 കി.മീ മണിക്കൂർ ആയിരുന്നു. ആരായാലും അമിതവേഗത അംഗീകരിക്കാനാവില്ല എന്ന് പ്രീമിയർ ഡഗ് ഫോർഡ് പ്രതികരിച്ചെങ്കിലും, കുറ്റക്കാരനായ ഉദ്യോഗസ്ഥൻ ഇപ്പോഴും സർക്കാരിൽ ജോലി ചെയ്യുന്നുണ്ടെന്നും സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നുമാണ് പ്രീമിയറുടെ ഓഫീസ് അറിയിച്ചത്. എന്നാൽ, ഏത് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വാഹനങ്ങളെന്നും ആരാണ് ഈ വേഗപരിധി ലംഘിച്ചതെന്നും മാധ്യമങ്ങൾ ചോദിച്ചിട്ടും ഉദ്യോഗസ്ഥർ ഉത്തരം നൽകാൻ തയ്യാറായില്ല.

You might also like
Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

Commonwealth Games: Silver for Neeraj Chopra, Bronze for Yashvir in Javelin Throw

കോമൺവെൽത്ത് ഗെയിംസ്: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി, യാഷ് വീറിന് വെങ്കലം

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

Trade Deadline News: New York Mets Trade Huascar Brazoban to Chicago White Sox

ട്രേഡ് ഡെഡ്‌ലൈൻ വാർത്ത: ഹുവാസ്കർ ബ്രാസോബാനെ ചിക്കാഗോ വൈറ്റ് സോക്‌സിന് കൈമാറി ന്യൂയോർക്ക് മെറ്റ്‌സ്

Top Picks for You
Top Picks for You