newsroom@amcainnews.com

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബ്രിട്ടീഷ് കൊളംബിയയിലെ സറെ ആണെന്ന് പുതിയ റിപ്പോർട്ട്. രാജ്യത്ത് കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള നഗരം സറെ ആണെന്ന് ഓസ്‌ട്രേലിയൻ ഗവേഷണ സ്ഥാപനമായ ‘കംപെയർ ദി മാർക്കറ്റ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അൽബർട്ടയിലെ ലെത്ബ്രിഡ്ജ്, റെഡ് ഡിയർ എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഒൻ്റാരിയോയിലെ സഡ്ബറിയാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യ നിരക്കുള്ള മറ്റൊരു നഗരം. 2019-ന് ശേഷം കുറ്റകൃത്യങ്ങളിൽ വലിയ വർധനവുണ്ടായ ലോക നഗരങ്ങളിൽ ബ്രിട്ടീഷ് കൊളംബിയയിലെ കെലോന എട്ടാം സ്ഥാനത്തെത്തി.

അതേ സമയം കാനഡയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ക്യുബെക് സിറ്റിയാണ്. ഒൻ്റാരിയോയിലെ ഓക്‌വിൽ, മാർക്കം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പ്രമുഖ നഗരമായ ടൊറൻ്റോ രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ്. അതേസമയം ലോകത്ത് കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതലുള്ള അപകടകരമായ നഗരം ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്‌സ്ബർഗ് ആണ്. പട്ടികയിലെ ആദ്യ പത്ത് നഗരങ്ങളിൽ അഞ്ചെണ്ണവും ദക്ഷിണാഫ്രിക്കയിലാണ്. പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക), കാരക്കാസ് (വെനിസ്വേല) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

You might also like

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Top Picks for You
Top Picks for You