newsroom@amcainnews.com

സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഇന്ദർജീത് സിംഗ് ഗോസാൽ കാനഡയിൽ അറസ്റ്റിൽ; തോക്ക് കൈവശം വച്ചത് ഉൾപ്പടെ നിരവധി ആയുധക്കുറ്റങ്ങൾ ചുമത്തി

സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഇന്ദർജീത് സിംഗ് ഗോസാൽ കാനഡയിൽ അറസ്റ്റിൽ. തോക്ക് കൈവശം വച്ചത് ഉൾപ്പടെ നിരവധി ആയുധക്കുറ്റങ്ങൾ ചുമത്തിയാണ് ഒൻ്റാരിയോയിലെ ഒഷാവയിൽ നിന്ന് ഗോസാലിനെ അറസ്റ്റു ചെയ്തത്. 2023-ൽ ബ്രിട്ടീഷ് കൊളംബിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജറിൻ്റെ പകരക്കാരനായാണ് ഗോസാൽ സംഘടനയുടെ നേതാവായത്. നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർ വിചാരണയ്ക്കായി തടങ്കലിലാണ്.

ഗോസാലിൻ്റെ അറസ്റ്റ് കുറ്റവുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹത്തിൻ്റെ സുരക്ഷയ്ക്കായാണെന്നും സിഖ് ഫോർ ജസ്റ്റിസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയതായി ഗോസാൽ തന്നെ മുൻപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിറ്റ്നസ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്തെങ്കിലും താൻ നിരസിച്ചതായും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇന്ത്യ നിരോധിച്ച സംഘടനയായ സിക്സ് ഫോർ ജസ്റ്റിസ് കാനഡയിൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ലന്നും പ്രവർത്തനങ്ങൾ സമാധാനപരമാണ് എന്നുമാണ് സംഘടന അവകാശപ്പെടുന്നത്. നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2023-ൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസ്താവന ഇന്ത്യ–കാനഡ ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ചിരുന്നു. നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണി ബന്ധം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

You might also like
Italy Temporarily Suspends Schengen Travel Rules with Spain: Everything UAE Travellers Need to Know

ഇറ്റലി സ്പെയിനുമായുള്ള ഷെഞ്ചൻ യാത്രാ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കി

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

പേളി മാണി വിവാദത്തിൽ: മാപ്പപേക്ഷയ്ക്കും തണുപ്പിക്കാനാവാതെ സോഷ്യൽ മീഡിയ പ്രതിഷേധം

Top Picks for You
Top Picks for You