newsroom@amcainnews.com

യുഎസ് കാട്ടുതീ പുക: മെട്രോ വാൻകൂവറിൽ വായുമലിനീകരണം രൂക്ഷം

യുഎസിൽ നിന്നുള്ള കാട്ടുതീ പുക പടർന്നതോടെ മെട്രോ വാൻകൂവറിൽ വായുമലിനീകരണം രൂക്ഷമായതായി റിപ്പോർട്ട്. എന്നാൽ, മെട്രോ വാൻകൂവറിൽ സജീവമായ തീപിടുത്തങ്ങളൊന്നുമില്ലെന്ന് വാൻകൂവർ ഫയർ റെസ്ക്യൂ സർവീസസ് (VFRS) അറിയിച്ചു. വാഷിങ്ടണിലുണ്ടായ കാട്ടുതീയിൽ നിന്നാണ് പുക ഉയരാൻ സാധ്യതയെന്ന് VFRS-ന്റെ അസിസ്റ്റന്റ് ചീഫ് പറയുന്നു.

ഇതോടെ വായു ഗുണനിലവാരം മോശമായതായി മെട്രോ വൻകൂവർ റീജിനൽ ഡിസ്ട്രിക്റ്റ് (എംവിആർഡി) അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് VFRS പറഞ്ഞു. കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണികകൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുകയുടെ അളവ് വർധിക്കുന്നതനുസരിച്ച് ആരോഗ്യപരമായ അപകടസാധ്യതകളും വർധിക്കും. വീടിനു വെളിയിലുള്ള സമയം കുറയ്ക്കുകയും പുറത്തെ കായിക വിനോദങ്ങളും പ്രവർത്തനങ്ങളും പരിമിതപ്പെടുത്തണമെന്നും അധികൃതർ  നിർദ്ദേശിച്ചു.

You might also like
Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Top Picks for You
Top Picks for You