newsroom@amcainnews.com

പേഴ്സണൽ സപ്പോർട്ട് വർക്കർമാരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ വിഭാവനം ചെയ്ത് ഫോർഡ് സർക്കാർ

ഒന്റാരിയോ: പേഴ്സണൽ സപ്പോർട്ട് വർക്കർമാരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ വിഭാവനം ചെയ്ത് ഫോർഡ് സർക്കാർ. ഈ മേഖലയിൽ ഒരു കരിയർ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ഫോർഡ് സർക്കാർ നിലവിൽ പുതിയ പ്രോത്സാഹന പദ്ധതികൾ പരിഗണിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നഴ്‌സായി ജോലി ചെയ്തിരുന്നയാളാണ് മന്ത്രി നതാലിയ കു സെൻഡോവ. ശരിയായ പരിചരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പുതിയ പരിചരണ കേന്ദ്രങ്ങളിൽ ഒഴിവുകൾ നികത്തുന്നതിനും കൂടുതൽ ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിനുമായി മന്ത്രാലയം നടപടിയെടുത്ത് വരുന്നതായി മന്ത്രി അറിയിച്ചു. നഴ്‌സുമാർക്കായി പുതിയ കോളേജുകൾ പ്രഖ്യാപിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതൽ ആളുകളെ ദീർഘകാല പരിചരണ മേഖലയിൽ ചേരാനും പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയത്തിന് എന്ത് വാഗ്ദാനം ചെയ്യാൻ കഴിയുമെന്ന് ആലോചിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. 2028 ആകുമ്പോഴേക്കും ദീർഘകാല പരിചരണത്തിനായി 30,000 പുതിയ കിടക്കകൾ കൂടി കൂട്ടിച്ചേർക്കുകയാണ് പ്രവിശ്യ സർക്കാരിൻ്റെ ലക്ഷ്യം. ദീർഘകാല പരിചരണ മേഖലയിൽ ജോലി ചെയ്യാൻ പുതിയ ജീവനക്കാരെ ആകർഷിക്കുന്നതിനായി ഒൻ്റാരിയോയിൽ ഇതിനകം തന്നെ നിരവധി പ്രോത്സാഹന പരിപാടികൾ നിലവിലുണ്ട്.

You might also like

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

എഡ്മിന്‍റനിൽ ഇന്ത്യൻ വംശജന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു

ബാൾഡ് റേഞ്ച് കാട്ടുതീ: ബിസി ഒകനാഗൻ വാലിയിൽ അടിയന്തരാവസ്ഥ

Minister in Washington again this week for Canada-US trade talks

കാനഡ-യു.എസ് വ്യാപാര ചർച്ചകൾക്കായി മന്ത്രി ഈ ആഴ്ച വീണ്ടും വാഷിംഗ്‌ടണിൽ

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് ജർമ്മനിയിൽ പിടിയിൽ

Top Picks for You
Top Picks for You