newsroom@amcainnews.com

കാൽഗറിയിൽ അഞ്ചാംപനി ബാധിച്ച വ്യക്തി നിരവധി പ്രദേശങ്ങളിൽ സഞ്ചരിച്ചു, മുന്നറിയിപ്പുമായി എഎച്ച്എസ്; റൂട്ട് മാപ്പ് പുറത്ത്

കാൽഗറി: കാൽഗറിയിൽ ഒരാൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. അഞ്ചാംപനി സ്ഥിരീകരിച്ച വ്യക്തി നിരവധി പ്രദേശങ്ങളിൽ സഞ്ചരിച്ചു. പിന്നാലെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആൽബെർട്ട ഹെൽത്ത് സർവീസസ്. രോഗം സ്ഥിരീകരിച്ച വ്യക്തി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഇയാളുമായി സമ്പർക്കമുണ്ടായ ആളുകൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് എഎച്ച്എസ് മുന്നറിയിപ്പ് നൽകി. വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളുടെ പട്ടിക എഎച്ച്എസ് പുറത്തുവിട്ടിട്ടുണ്ട്.

  • Amenida Residences & Hotel, 4206 Macleod Trail – from July 4 at 9 a.m. to July 5 at 11 a.m.
  • Ricky’s All Day Grill, 6262 Macleod Trail – July 4 from 12:30 p.m. to 3 p.m.
  • Tim Hortons, 3840 Macleod Trail – July 4 from 1:15 p.m. to 3:30 p.m.
  • Ricky’s All Day Grill, 6262 Macleod Trail – July 4 from 3:30 p.m. to 6 p.m.
  • Anejo Restaurant, 2116 4 Street SW – July 4 from 6:30 p.m. to 10 p.m.
  • The Winkin’ Owl Pub and Kitchen, 13750 Bow Bottom Trail – from July 4 at 11:30 p.m. to July 5 at 3:30 a.m

നിർദ്ദിഷ്ട സമയങ്ങളിൽ ആ സ്ഥലത്ത് ഉണ്ടായിരുന്നവർക്കും 1970 കൾക്ക് ശേഷം ജനിച്ചവർക്കും വാക്‌സിൻ രണ്ട് ഡോസിൽ താഴെ എടുത്തവർക്കും അപകടസാധ്യത കൂടുതലാണെന്ന് ഏജൻസി അറിയിച്ചു. അഞ്ചാം പനി ബാധിച്ചതായി സംശയം തോന്നുന്നവർ ലക്ഷണങ്ങൾ നിരീക്ഷിക്കണം. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ മൂന്നാഴ്ച വരെ എടുത്തേക്കാം. ലക്ഷണങ്ങൾ ഉണ്ടായാൽ വ്യക്തികൾ വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്നും മീസിൽ ഹോട്ട്‌ലൈൻ നമ്പറായ 1-844-944-ൽ വിളിച്ച് അറിയിക്കണമെന്നും എഎച്ച്എസ് അറിയിച്ചു.

You might also like

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

Top Picks for You
Top Picks for You