newsroom@amcainnews.com

ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് ശേഷവും ഗാസയിൽ ആക്രമണം; 30 പലസ്തീൻകാർ കൊല്ലപ്പെട്ടു

ഗാസ: 60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല.

”60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ”- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

വെടിനിർത്തൽ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. എന്നാണ് വെടിനിർത്തൽ നിലവിൽ വരിക എന്നതും വ്യക്തമല്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ദിവസങ്ങൾ ആയി ഇസ്രയേലുമായി ആശയ വിനിമയം നടത്തിവരിക ആയിരുന്നു.

ജൂലൈ ഏഴിന് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിൽ കാണുന്നുണ്ട്. നെതന്യാഹുവിന്റെ കാണുമ്പോൾ ശാശ്വത വെടിനിർത്തലിന് താൻ സമ്മർദ്ദം ചെലുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

ആക്രമണം ഇസ്രയേൽ അവസാനിപ്പിച്ചാൽ ഗാസയിൽ ശേഷിക്കുന്ന അൻപതോളം ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു. 2023 ഒക്ടോബർ മുതൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 56,647 ആയി. 134,105 പേർക്ക് പരിക്കേറ്റു.

You might also like
Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Top Picks for You
Top Picks for You