newsroom@amcainnews.com

ഫെഡറൽ സർക്കാർ നിലപാട് മാറ്റിയാൽ സഹകരിക്കും; ഡാനിയേൽ സ്മിത്ത്

ഫെഡറൽ സർക്കാരിന്റെ പ്രവിശ്യാ വിരുദ്ധനയങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വിഘടനവാദപരമായ വികാരങ്ങൾ ഇല്ലാതാക്കാൻ ഫെഡറൽ സർക്കാരുമായി സഹകരിക്കാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ പ്രവിശ്യയിൽ നിക്ഷേപങ്ങളെ ദോഷകരമായി ബാധിക്കുന്ന 9 നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും സ്മിത്ത് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട എമിഷൻ ക്യാപ്, നെറ്റ്-സീറോ ഇലക്ട്രിസിറ്റി ഗ്രിഡ് നിയന്ത്രണങ്ങൾ, വെസ്റ്റ് കോസ്റ്റ് ടാങ്കർ നിരോധനം എന്നിവയുൾപ്പെടെ നിരവധി ഫെഡറൽ നയങ്ങളും പരിപാടികളും നിർത്തലാക്കണമെന്ന് സ്മിത്ത് വ്യക്തമാക്കി.

ഫെഡറൽ സർക്കാർ ഇടപെടലിൽ നിന്ന് ആൽബർട്ടയെ സംരക്ഷിക്കുന്നതിനായി ഈ വേനൽക്കാലത്ത് പ്രവിശ്യയിൽ പര്യടനം നടത്തുന്ന 15 അംഗ പാനലിനെ സ്മിത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാനൽ പ്രവിശ്യാ പെൻഷൻ പ്ലാൻ, പൊലീസ് സേന, നികുതി പിരിവ് ഏജൻസി, സ്വന്തമായ ഇമിഗ്രേഷൻ പെർമിറ്റ് സംവിധാനം എന്നിവ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. അംഗീകാരമില്ലാത്ത കുടിയേറ്റക്കാർക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ നിഷേധിക്കുന്നതിനെക്കുറിച്ചും തീരുമാനങ്ങളെടുക്കും. ഇത് മുൻ പ്രീമിയർ ജേസൺ കെന്നിയുടെ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഡാനിയേൽ സ്മിത്ത് പറഞ്ഞു.

You might also like

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികൾ കരകവിഞ്ഞു, മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂൾ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകർന്നു

ട്രംപിന് നൊബേല്‍ ശുപാര്‍ശക്ക് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തില്‍ അപലപിച്ച് പാക്കിസ്ഥാന്‍

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

14 വയസുകാരി തൂങ്ങി മരിച്ച സംഭവം: മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റി, ഒൻപതാം ക്ലാസുകാരി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

ഹാമിൽട്ടനിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ

കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു

Top Picks for You
Top Picks for You