newsroom@amcainnews.com

ആൽബർട്ട ഹൈവേ 16-ൽ വാഹനാപകടം: യുവതിയും രണ്ട് കുട്ടികളും മരിച്ചു; എട്ടു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

എഡ്മിന്‍റൻ : കിഴക്കൻ ആൽബർട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചതായി ആർ.സി.എം.പി (RCMP) അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഉൾപ്പെട്ട എട്ട് വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എഡ്മിന്‍റനിൽ നിന്നും ഏകദേശം 230 കിലോമീറ്റർ അകലെ കിറ്റ്‌സ്‌കോട്ടിക്ക് സമീപം ഹൈവേ 16-ൽ വൈകുന്നേരം 7:30-ഓടെയായിരുന്നു അപകടം. ലോയ്ഡ്മിൻസ്റ്ററിന് സമീപം റേഞ്ച് റോഡ് 14-ൽ ഹൈവേ 16 മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന എസ്‌യുവി (SUV)യിൽ സെമി ട്രക്ക് (ലോറി) ഇടിക്കുകയായിരുന്നു. എസ്‌യുവി ഓടിച്ചിരുന്ന വെർമിലിയൻ സ്വദേശിയായ […]

പനി പേടിയിൽ കാനഡ: ഒരാഴ്ചക്കിടെ 4,200-ലധികം കേസുകൾ

ഓട്ടവ : കാനഡയിലുടനീളം ഫ്ലൂ കേസുകൾ വർധിച്ചുവരുന്നതായി ഹെൽത്ത് കാനഡ (Health Canada) അറിയിച്ചു. വരും ആഴ്ചകളിലും ഈ പ്രവണത തുടരുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, പ്രിൻസ് എഡ്വേഡ് ഐലൻഡ്, യൂകോൺ എന്നിവയുൾപ്പെടെയുള്ള പല പ്രവിശ്യകളിലും പനി ബാധിതരുടെ എണ്ണം അനുദിനം ഉയരുകയാണെന്നും ഫെഡറൽ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. നവംബറിലെ ആദ്യ ആഴ്ചയിൽ നാലായിരത്തി ഇരുന്നൂറിലധികം ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. […]

ഇടിക്കുള ജേക്കബ് കാനഡയിൽ നിര്യാതനായി; സംസ്കാരം നവംബർ 21-ന് ടൊറൻ്റോയിൽ

ടൊറൻ്റോ : എഡ്മിന്‍റൻ സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക സ്ഥാപകാംഗമായ ചാമക്കാലയിൽ ഇടിക്കുള ജേക്കബ് (തങ്കച്ചൻ–84) നിര്യാതനായി. സംസ്കാരം നവംബർ 21-ന് ടൊറൻ്റോയിൽ നടക്കും. ഭാര്യ : സൂസൻ (ശോശാമ്മ). മക്കൾ : സ്റ്റീവൻ, ബെഞ്ചമിൻ. മരുമക്കൾ: ലിൻ, ദീപ. കൊച്ചുമക്കൾ : ഡിലൻ, ബെഥനി, ഇരട്ടകളായ എമ്മ, ഈവ. സഹോദരിമാർ : അമ്മിണി, ഗ്രേസി (ഇന്ത്യ). എഡ്മിന്‍റൻ സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ വളർച്ചയിലും സ്ഥിരമായ ദേവാലയസ്ഥലം സ്വന്തമാക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. […]

അമേരിക്കയിൽ വ്യോമഗതാഗതം സ്തംഭിച്ചു; രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവച്ചു

വാഷിങ്ടൺ : എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ വാർത്താവിനിമയ തകരാറിനെത്തുടർന്ന് അമേരിക്കയിലുടനീളം വിമാന സർവീസുകൾ തടസ്സപ്പെട്ടു. രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള പുറപ്പെടലുകൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അടിയന്തര വിലക്കേർപ്പെടുത്തി. രാജ്യത്തെ എല്ലാ എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്‍ററുകളെയും ബാധിച്ച വാർത്താവിനിമയ സംവിധാനത്തിലെ തകരാറാണ് വ്യാപകമായ പ്രതിസന്ധിക്കു കാരണമായത്. സംഭവത്തിനു പിന്നിൽ അട്ടിമറിയോ സൈബർ ആക്രമണമോ ഇല്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിനും ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും വ്യക്തമാക്കി. സാങ്കേതിക തകരാർ പരിഹരിക്കുന്നതിനുള്ള […]