ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

ഡാലസ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന 3 ദിവസത്തെ ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ (TAPAS Residential Retreat, Dallas) ഒക്ടോബറിൽ നടക്കും. ഒക്ടോബർ 2 മുതൽ 4 വരെ (വെള്ളി മുതൽ ഞായർ വരെ) ടെക്സസിലെ വിൻസ്ബോറോയിലുള്ള ഗ്രേസ് ഓഫ് ഹെവൻ റിട്രീറ്റ് സെന്ററിലാണ് (Grace of Heaven Retreat Center, Winnsboro, Texas) ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ റവ. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ HGN (Rev. Fr. Joseph […]
ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള് മരിച്ചു

2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിനെതിരെയുണ്ടായ വധശ്രമത്തിനിടെ വെടിയേറ്റയാള്‍ മരിച്ചു. പെന്‍സില്‍വാനിയയിലെ ബട്ലറില് 2024 ജൂലൈ 13-ന് നടന്ന റാലിയിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ജെയിംസ് കോപ്പന്‍ഹേവര്‍ (76) ബുധനാഴ്ച മരിച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. സായുധ സേനയില്‍ സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം രാജ്യത്തോടുള്ള സമര്‍പ്പണത്തിന് പേരുകേട്ട വ്യക്തിയായിരുന്നു. പിറ്റ്സ്ബര്‍ഗിലെ ആശുപത്രിയിലാണ് അദ്ദേഹം മരിച്ചതെന്ന് ആലെഗനി കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഓഫീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ല. കോപ്പന്ഹേവറിനെ യഥാര്‍ഥ അമേരിക്കന്‍ ദേശസ്നേഹി എന്നാണ് ട്രംപ് […]
വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് സർക്കാർ പ്രഖ്യാപിച്ചു. ഇനി മുതൽ ‘നോർത്ത് വെസ്റ്റ് ടെറിറ്ററീസ് ടൈം’ എന്ന പേരിൽ പുതിയ സമയക്രമം വർഷം മുഴുവൻ മാറ്റമില്ലാതെ തുടരും. 2022-ൽ നടത്തിയ പൊതുജന അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സർവേയിൽ പങ്കെടുത്തവരിൽ 87 ശതമാനത്തിലധികം ആളുകളും വർഷത്തിൽ രണ്ടുതവണ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചിരുന്നു. മൗണ്ടൻ ഡേലൈറ്റ് സമയം വർഷം മുഴുവൻ നിലനിർത്താനാണ് കൂടുതൽ പേരും […]
കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

കാനഡയിൽ പെൺകുട്ടികളുടെ പേരുകളിൽ വർഷങ്ങളായി ഒന്നാമതുണ്ടായിരുന്ന ‘ഒലീവിയ’യ്ക്ക് സ്ഥാനചലനം. 2025-ലെ പുതിയ കണക്കുകൾ പ്രകാരം ‘ഷാർലറ്റ്’ ജനപ്രിയ പേരുകളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വർഷം കാനഡയിൽ ജനിച്ച 1,445 കുട്ടികൾക്ക് ഒലീവിയ എന്ന് പേരിട്ടപ്പോൾ 1,502 പെൺകുട്ടികൾക്കാണ് ‘ഷാർലറ്റ്’ എന്ന് പേരിട്ടത്. പട്ടികയിൽ ‘എമ്മ’ മൂന്നാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വർഷം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ടായിരുന്ന ‘സോഫിയ’, ‘അമീലിയ’ എന്നീ പേരുകൾ ഇത്തവണ പരസ്പരം സ്ഥാനം മാറി യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ആദ്യ പത്ത് […]
വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്ഫയർ സർവീസ്

തെക്കൻ വൻകൂവർ ദ്വീപിൽ കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്നതായി ബി.സി. വൈൽഡ്ഫയർ സർവീസ് അറിയിച്ചു. വരണ്ട കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 20-ന് കണ്ടെത്തിയ ‘മൗണ്ട് ജാക്ക്’ കാട്ടുതീ, ഇതുവരെ 276 ഹെക്ടറോളം പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ട്. തീയിൽ നിന്നുള്ള പുക ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനയായ വിക്ടോറിയയെ മൂടിയതോടെ കാഴ്ചാപരിധി കുറഞ്ഞതിനാൽ വിമാനങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. കനത്ത പുക കാരണം […]
അമിതമായി ചൂടാകുന്നു: ചൈനീസ് സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

പൊള്ളലേൽക്കാനുള്ള സാധ്യതയുള്ളതിനാൽ, ചൈനീസ് നിർമ്മിത സ്മാർട്ട് ഗ്ലാസുകൾ വാങ്ങിയ ഉപയോക്താക്കൾ അവ അപ്ഡേറ്റ് ചെയ്യണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. ‘INMO ഇന്റർനാഷണൽ ടെക്നോളജി ലിമിറ്റഡ്’ വിതരണം ചെയ്ത ‘INMO AIR3’ സ്മാർട്ട് ഗ്ലാസുകളാണ് തിരിച്ചുവിളിച്ച ഉൽപ്പന്നം. കാനഡയിൽ നൂറിലധികവും അമേരിക്കയിൽ ആയിരത്തി അറുനൂറിലധികവും സ്മാർട്ട് ഗ്ലാസുകളെ ഈ പ്രശ്നം ബന്ധിച്ചിട്ടുണ്ട്. ഉപയോക്താക്കൾ ഈ സ്മാർട്ട് ഗ്ലാസ്സുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തിവെക്കണം. വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് ‘INMO AIR3’ സ്മാർട്ട് ഗ്ലാസുകളുടെ ഫേംവെയർ (firmware) 3.16 എന്ന പതിപ്പിലേക്ക് […]
ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ നിറച്ച സ്യൂട്ട്കേസുകൾ പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 3-ന് നടന്ന പരിശോധനയിൽ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയായിരുന്ന, ആകെ 44 കിലോഗ്രാം ഹാഷിഷും 13 കിലോഗ്രാം കൊക്കെയ്നുമാണ് അതിർത്തി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് കൈമാറുകയും ചെയ്തു. പ്രതിയെക്കുറിച്ചോ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
മോണ്ട്രിയലില് കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

മോൺട്രിയലിലെ അപ്പാർട്ട്മെൻ്റിൽ സഹപ്രവർത്തകയുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കാനഡ റവന്യൂ ഏജൻസി (CRA) ജീവനക്കാരി കൊല്ലപ്പെട്ടു. സെപ്റ്റംബർ 22 ചൊവ്വാഴ്ച നഗരത്തിലെ സെൻ്റ്-ക്രിസ്റ്റോഫ് സ്ട്രീറ്റിന് സമീപമുള്ള റെനെ-ലെവെസ്ക്യൂ ബൊളിവാർഡിലെ അപ്പാര്‍ട്ട്മെൻ്റിലാണ് സംഭവം. ടുണീഷ്യന്‍ വംശജയായ 45 വയസ്സുള്ള ലൈല ബെൻ സലേമാണ് കൊല്ലപ്പെട്ടത്. അതേസമയം യുവതിയുടെ അപ്പാർട്ട്മെൻ്റിൽ അതിക്രമിച്ചു കയറിയ പ്രതി, മൂർച്ചയില്ലാത്ത വസ്തു ഉപയോഗിച്ച് അവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ‘നൂവോ ഇൻഫോ’ (Noovo Info) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തതായി […]
ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

ഒൻ്റാരിയോ സ്കാർബ്റോയിൽ (Scarborough) ബസില്‍ നിന്നിറങ്ങുകയായിരുന്ന മുസ്ലിം യുവതിക്ക് നേരെ അജ്ഞാതന്റെ ക്രൂര ആക്രമണം. മുഖത്തടിയേറ്റ യുവതിയെ തലച്ചോറിന് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ ഫിഞ്ച് അവന്യൂവിന് സമീപമാണ് സംഭവം. ഹിജാബ് ധരിച്ചിരുന്ന യുവതിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് മൈക്കൽ യേ (37) എന്നയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി ടൊറൻ്റോ പോലീസ് അറിയിച്ചു. ഇയാൾ മുമ്പും സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പ്രതിയെ […]
ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

ഒൻ്റാരിയോയിലെ ബെൽവിൽ സൺസ് ഓഫ് ജേക്കബ് സിനഗോഗിന് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷ ആക്രമണമാണെന്ന് പോലീസ് റിപ്പോർട്ട്. യോം കിപ്പൂർ ആചരണത്തിനിടെയാണ് മുൻ സൈനികനായ സീൻ വാർഡ് വെടിവെപ്പ് നടത്തിയത്. 29 വയസ്സുള്ള ഷോൺ വാർഡ് 2022-ൽ സൈന്യത്തിൽ നിന്നും പുറത്തുപോയിരുന്നു. പോലീസുമായുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ഷോൺ വാർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചിരുന്നു. ഇയാളുടെ കൈവശം ഷോട്ട്ഗണ്ണിന് പുറമെ മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സിനഗോഗിന് […]