ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

ഫ്ലോറിഡയിലെ ലേക്‌ലാൻഡിൽ മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ ജെസിക്ക വ്യാസാക് (42) അറസ്റ്റിലായി. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് അവകാശപ്പെട്ടതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരുക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം കുഞ്ഞിന്റെ തലയിൽ അമർന്നാണ് തലയോട്ടി തകർന്നതെന്നും അത് മരണത്തിന് കാരണമായെന്നും […]
ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

വടക്കൻ ടെക്സസിലെ കോളിസ്‌വില്ലിൽ ബ്ലൂബെണ്ണറ്റ് ഡ്രൈവിലെ ഒരു വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം 4.15ഓടെയായിരുന്നു ഈ ദാരുണ സംഭവം. ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

കലിഫോർണിയയിലെ സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂർ (38) എന്ന യുവതിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ രോഹിത് (22) എന്ന യുവാവ് വെടിവച്ചു കൊലപ്പെടുത്തി. ജോലിസ്ഥലത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് ശാലിനിയെ തടഞ്ഞുനിർത്തി പലതവണ വെടിയുതിർത്ത പ്രതി, പിന്നീട് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടയിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയാണുണ്ടായത്. ശാലിനി ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മാസങ്ങളോളം പ്രതി ശാലിനിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും കാറിന്റെ ബോണറ്റിനടിയിൽ ആപ്പിൾ […]
സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയും സുരക്ഷാ ആശങ്കകളും ശക്തമാകുന്നതിനിടയിൽ, ഓപ്പൺ എഐയുടെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) ഈ വർഷം ഉണ്ടാകില്ലെന്ന് സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കിയിട്ടുണ്ട്. ആന്ത്രോപിക് സിഇഒ ദാരിയോ അമോഡേ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും എഐ ഗവേഷണ വേഗത കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നതാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇലോൺ മസ്ക്, ഡെമിസ് ഹസാബിസ്, റിഷി സുനക്, ബരാക് ഒബാമ തുടങ്ങിയ പ്രമുഖർ ദാരിയോയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, 2030-ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന മുൻ ആന്ത്രോപിക് […]
തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

തലയ്ക്ക് പരുക്കേറ്റിട്ടുള്ളവരും തലയ്ക്കും മൂക്കിനും ശസ്ത്രക്രിയകൾക്ക് വിധേയരായവരും പൊതുജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) ചേർന്ന് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഐ.സി.എം.ആർ ശാസ്ത്രജ്ഞരായ ഡോ. ജെറോമി തകരാജ്, ഡോ. മനോജ് മുരേകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം പൂർത്തിയാക്കിയത്. മുറിവുകൾ ജലാശയങ്ങളിൽ കഴുകുക, ക്ലോറിനേഷൻ ചെയ്യാത്ത കിണർ വെള്ളം ഉപയോഗിക്കുക, മൂക്കിലേക്ക് ശക്തിയായി വെള്ളം കയറുക തുടങ്ങിയ സാഹചര്യങ്ങളിലൂടെയൊക്കെ രോഗബാധ ഉണ്ടാകാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. […]
പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

പ്രവിശ്യയിലെ പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന നിരോധിക്കുന്ന പുതിയ നിയമം ക്യുബെക്കിൽ പ്രാബല്യത്തിൽ വന്നു. സർവകലാശാലകൾ, കോളജുകൾ, പൊതുഗതാഗത ഏജൻസികൾ എന്നിവിടങ്ങളിൽ പ്രവിശ്യാ മതേതരത്വ നിയമത്തിന്‍റെ ഭാഗമായുള്ള നിരോധനം സെപ്റ്റംബർ 1 മുതൽ ആരംഭിച്ചു. പൊതു റോഡുകളിലും പാർക്കുകളിലും കൂട്ടായ മതാചാര പരിപാടികൾ നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ പ്രാദേശിക മുനിസിപ്പാലിറ്റികളുടെ പ്രത്യേക അനുമതിയോടെ ഇത്തരം പരിപാടികൾ നടത്താം. പ്രവിശ്യയിലെ പ്രധാന നഗരമായ മോൺട്രിയലിലെ പൊതുഗതാഗത ഏജൻസി STM തങ്ങളുടെ ജീവനക്കാർക്ക് പ്രാർത്ഥന സൗകര്യം ഒരുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റെ ഡി മോൺട്രിയൽ […]
ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

കാനഡയിൽനിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹിതപരിശോധന, പ്രവിശ്യയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിന് തടസ്സമാകില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് വിഘാതമാകുമെന്ന ആശങ്കകൾ പ്രീമിയർ തള്ളിക്കളഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൻകിട പദ്ധതികൾക്കായി 1 ട്രില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്ക് കാർണി നേതൃത്വം നൽകുന്ന പ്രഥമ ‘കാനഡ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ്’ (Canada Investment Summit) സംഘടിപ്പിക്കുന്നത്. ഉച്ചകോടിയിൽ 160-ലധികം നിക്ഷേപ അവസരങ്ങൾ അവതരിപ്പിക്കുമെന്ന് PMO അറിയിച്ചു. ചർച്ചിൽ […]
പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

പോളണ്ടിൽ ജോലിക്കിടെ കുഴഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു. ചെങ്ങമനാട് പറമ്പയം മടത്തിമൂല തോപ്പുകടവിൽ സുബൈറിന്‍റെ മകൻ ആദിലാണ് (23) മരിച്ചത്. ഉപരി പഠനത്തിനായി മൂന്നര വർഷം മുൻപാണ് ആദിൽ പോളണ്ടിലെത്തിയത്. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് വരുന്നതിനിടെ ഓഗസ്റ്റ് 28-ന് രാത്രി ആദിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അടുത്ത ദിവസം മരിച്ചു. വീട്ടുകാരുടെ സമ്മതപ്രകാരം പോളണ്ടിൽ കബറടക്കം നടത്തി. മാതാവ്: പുറയാർ മണപ്പാടത്ത് ബുഷ്റ. സഹോദരങ്ങൾ: ആഷിക്ക്, ആഷ്ന.
കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

യുഎസുമായുള്ള വ്യാപാരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കാനഡ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുക്കുന്നു. യൂറോപ്യൻ യൂണിയനുമായി (EU) സൗഹൃദവും സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് പ്രധാനമന്ത്രി മാർക്ക് കാർണി രൂപം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ‘അസോസിയേറ്റ് അംഗം’ ആയി മാറ്റാനുള്ള സാധ്യതകൾ അദ്ദേഹം പരിശോധിക്കുണ്ടെന്നും സൂചനകളുണ്ട്. അസോസിയേറ്റ് അംഗം എന്ന പദവി കാനഡയ്ക്ക് നൽകാൻ യൂറോപ്യൻ യൂണിയനും താല്പര്യമുണ്ട്. അതേസമയം, കാനഡയെയും യൂറോപ്യൻ യൂണിയനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുതിയ പദ്ധതി […]