പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

പ്രവിശ്യയിലെ പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന നിരോധിക്കുന്ന പുതിയ നിയമം ക്യുബെക്കിൽ പ്രാബല്യത്തിൽ വന്നു. സർവകലാശാലകൾ, കോളജുകൾ, പൊതുഗതാഗത ഏജൻസികൾ എന്നിവിടങ്ങളിൽ പ്രവിശ്യാ മതേതരത്വ നിയമത്തിന്‍റെ ഭാഗമായുള്ള നിരോധനം സെപ്റ്റംബർ 1 മുതൽ ആരംഭിച്ചു. പൊതു റോഡുകളിലും പാർക്കുകളിലും കൂട്ടായ മതാചാര പരിപാടികൾ നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ പ്രാദേശിക മുനിസിപ്പാലിറ്റികളുടെ പ്രത്യേക അനുമതിയോടെ ഇത്തരം പരിപാടികൾ നടത്താം. പ്രവിശ്യയിലെ പ്രധാന നഗരമായ മോൺട്രിയലിലെ പൊതുഗതാഗത ഏജൻസി STM തങ്ങളുടെ ജീവനക്കാർക്ക് പ്രാർത്ഥന സൗകര്യം ഒരുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റെ ഡി മോൺട്രിയൽ […]
ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

കാനഡയിൽനിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹിതപരിശോധന, പ്രവിശ്യയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിന് തടസ്സമാകില്ലെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് വിഘാതമാകുമെന്ന ആശങ്കകൾ പ്രീമിയർ തള്ളിക്കളഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൻകിട പദ്ധതികൾക്കായി 1 ട്രില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്ക് കാർണി നേതൃത്വം നൽകുന്ന പ്രഥമ ‘കാനഡ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ്’ (Canada Investment Summit) സംഘടിപ്പിക്കുന്നത്. ഉച്ചകോടിയിൽ 160-ലധികം നിക്ഷേപ അവസരങ്ങൾ അവതരിപ്പിക്കുമെന്ന് PMO അറിയിച്ചു. ചർച്ചിൽ […]
പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

പോളണ്ടിൽ ജോലിക്കിടെ കുഴഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു. ചെങ്ങമനാട് പറമ്പയം മടത്തിമൂല തോപ്പുകടവിൽ സുബൈറിന്‍റെ മകൻ ആദിലാണ് (23) മരിച്ചത്. ഉപരി പഠനത്തിനായി മൂന്നര വർഷം മുൻപാണ് ആദിൽ പോളണ്ടിലെത്തിയത്. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് വരുന്നതിനിടെ ഓഗസ്റ്റ് 28-ന് രാത്രി ആദിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അടുത്ത ദിവസം മരിച്ചു. വീട്ടുകാരുടെ സമ്മതപ്രകാരം പോളണ്ടിൽ കബറടക്കം നടത്തി. മാതാവ്: പുറയാർ മണപ്പാടത്ത് ബുഷ്റ. സഹോദരങ്ങൾ: ആഷിക്ക്, ആഷ്ന.
കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

യുഎസുമായുള്ള വ്യാപാരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ കാനഡ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുക്കുന്നു. യൂറോപ്യൻ യൂണിയനുമായി (EU) സൗഹൃദവും സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് പ്രധാനമന്ത്രി മാർക്ക് കാർണി രൂപം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ‘അസോസിയേറ്റ് അംഗം’ ആയി മാറ്റാനുള്ള സാധ്യതകൾ അദ്ദേഹം പരിശോധിക്കുണ്ടെന്നും സൂചനകളുണ്ട്. അസോസിയേറ്റ് അംഗം എന്ന പദവി കാനഡയ്ക്ക് നൽകാൻ യൂറോപ്യൻ യൂണിയനും താല്പര്യമുണ്ട്. അതേസമയം, കാനഡയെയും യൂറോപ്യൻ യൂണിയനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുതിയ പദ്ധതി […]
