ആകാശത്ത് സ്തംഭനാവസ്ഥ: യുകെയിലെ എയർ ട്രാഫിക് തകരാറിനെ തുടർന്ന് തൊണ്ണൂറോളം വിമാന സർവീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നെതർലൻഡ്സിനും ബ്രിട്ടനും ഇടയിലുള്ള തൊണ്ണൂറോളം വിമാന സർവീസുകൾ റദ്ദാക്കുകയുണ്ടായി. ഡാറ്റ പ്രൊസസിങ്ങിലുണ്ടായ തടസ്സമാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് യൂറോപ്യൻ എയർ ട്രാഫിക് സെന്ററായ യൂറോക്ൺട്രോൾ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെ 15 എയർപോർട്ടുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന നാഷണൽ എയർ ട്രാഫിക് സർവീസാണ് ചൊവ്വാഴ്ച ഉച്ചയോടെ ഈ പ്രശ്നം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ തകരാറിനെ തുടർന്ന് ലണ്ടൻ മേഖലയിലെ പ്രധാന എയർപോർട്ടുകളിലേക്കുള്ള സർവീസുകൾ വൻതോതിൽ തടസ്സപ്പെട്ടു. ആംസ്റ്റർഡാം ഷിപ്പോൾ വിമാനത്താവളത്തിൽ […]
അൽബർട്ടയുടെ സ്വാതന്ത്ര്യപ്രഖ്യാപനം വർഷങ്ങളോളം നീളുന്ന സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാകും: വ്യവസായ പ്രമുഖരുടെ മുന്നറിയിപ്പ്

കാനഡ – അൽബർട്ടയുടെ സ്വാതന്ത്ര്യ ജനഹിതപരിശോധന അടുത്തുവരുമ്പോൾ, ഇതുവരെ കരുതലോടെ മാത്രം ഇടപെട്ടിരുന്ന പ്രവിശ്യയിലെ വ്യാവസായിക സമൂഹം ഈ ചർച്ചകളിലേക്ക് സജീവമായി കടന്നുവരുന്നു. ബിസിനസ് കൗൺസിൽ ഓഫ് അൽബർട്ടയുടെ പ്രസിഡന്റായ ആദം ലെഗ് പറയുന്നത്, സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ജീവനക്കാരും ഉപഭോക്താക്കളുമുള്ള പല കമ്പനികളും പരസ്യമായ നിലപാടുകൾ സ്വീകരിക്കാൻ മടിക്കുന്നുണ്ടെന്നാണ്. എങ്കിലും കൗൺസിലിലെ 130-ലധികം അംഗങ്ങൾ അവരുടെ അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞു: അൽബർട്ടയുടെ ഭാവി കൂടുതൽ സുരക്ഷിതം കാനഡയ്ക്കുള്ളിലാണ്. വ്യാപാരം, വിപണി പ്രവേശനം, കറൻസി, കടബാധ്യതകൾ, പലിശനിരക്കുകൾ, തൊഴിലവസരങ്ങൾ എന്നിവയിൽ […]
ശരത്കാല വാൻകൂവർ: വാൻകൂവറിലെ ഈ വാരാന്ത്യ ആഘോഷങ്ങളും രുചിക്കൂട്ടുകളും അടുത്തറിയാം

സെപ്റ്റംബർ മാസത്തിലെ ഈ വാരാന്ത്യത്തിൽ സാംസ്കാരിക വൈവിധ്യവും ശരത്കാല വരവേൽപ്പും ഒരുപോലെ ആഘോഷമാക്കുകയാണ് കാനഡയിലെ വാൻകൂവർ നഗരം. മെട്രോ വാൻകൂവറിലുടനീളം നടക്കുന്ന വിവിധ മേളകളും ആഘോഷങ്ങളും നഗരവാസികൾക്കും സന്ദർശകർക്കും ഒരേസമയം വിനോദവും വ്യത്യസ്തമായ അനുഭവങ്ങളും സമ്മാനിക്കുന്നു. സാംസ്കാരിക സംഗമങ്ങളും ഉത്സവങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്കാരങ്ങളെ ഒരേ വേദിയിൽ പരിചയപ്പെടുത്തുന്ന നിരവധി പരിപാടികളാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്. ഫിയെസ്റ്റ മെക്സിക്കാന, പോളിഷ് ഫെസ്റ്റിവൽ വാൻകൂവർ, ഫിലിപ്പിനോ ഫെസ്റ്റ് എന്നിവയിലൂടെ സംഗീതം, പരമ്പരാഗത ഭക്ഷണങ്ങൾ, നൃത്തച്ചുവടുകൾ എന്നിവ […]
വ്യാപാരയുദ്ധം രൂക്ഷം: കനേഡിയൻ മദ്യത്തിനും മോട്ടോര്‍സൈക്കിളുകള്‍ക്കും അമേരിക്കയില്‍ വിലക്ക്

കാനഡ-യുഎസ് വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ പുതിയ നീക്കവുമായി പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കാനഡയില്‍ നിന്നുള്ള മദ്യം, മോട്ടോര്‍സൈക്കിളുകള്‍, ചില പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടു. സെപ്റ്റംബര്‍ 29 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. വേ പ്രോട്ടീന്‍, മൊളാസസ്, വിവിധ മദ്യ ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയവയാണ് നിരോധനത്തിന്‍റെ പരിധിയില്‍ വരുന്നത്. അതേസമയം ചില ചീസ് ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍, അലുമിനിയം, മരം, ഫര്‍ണിച്ചര്‍, ലൈറ്റിങ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ കനേഡിയന്‍ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ […]
ലേക്ക് ഒൻ്റാരിയോയുടെ പേര് മാറ്റം: ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ രംഗത്ത്

ലേക്ക് ഒൻ്റാരിയോയുടെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റാനുള്ള പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശത്തിനെതിരെ സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ രംഗത്ത്. ന്യൂയോര്‍ക്കിലെ ഒസ്വീഗോ നഗരത്തിന്‍റെ റിപ്പബ്ലിക്കന്‍ മേയര്‍ റോബര്‍ട്ട് കൊറാഡിനോയാണ് ട്രംപിന്‍റെ നിര്‍ദേശത്തിനെതിരേ രംഗത്തു വന്നത്. ലേക്ക് ഒൻ്റാരിയോ, ഒൻ്റാരിയോയുടെ സ്വത്വത്തിന്‍റെയും ചരിത്രത്തിന്‍റെയും അവിഭാജ്യ ഭാഗമാണെന്നും പേര് മാറ്റാനുള്ള തീരുമാനത്തെ നഗരവാസികള്‍ എതിര്‍ക്കുന്നുവെന്നും മേയര്‍ വ്യക്തമാക്കി. ഒസ്വീഗോ ഉള്‍പ്പെടുന്ന പ്രദേശം 2016, 2020, 2024 പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളില്‍ ട്രംപിനെ പിന്തുണച്ചിരുന്നു. ലേക്ക് ഒൻ്റാരിയോയുടെ പേര് ‘ലേക്ക് അമേരിക്ക’ […]
ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ വടംവലി മത്സരം; ഗ്ലാഡിയേറ്റേഴ്സ് കാനഡ ചാമ്പ്യന്മാർ

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ആവേശകരമായി. ടൂർണമെൻ്റിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്ലാഡിയേറ്റേഴ്സ് കാനഡ, കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിനെ പരാജയപ്പെടുത്തിയാണ് കിരീടം നിലനിർത്തിയത്. വിജയികൾക്ക് മാണി മെമ്മോറിയൽ റോളിങ് ട്രോഫിയും 11,111 ഡോളർ പ്രൈസ് മണിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിന് ജോയി മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 5555 ഡോളറും ലഭിച്ചു. സ്റ്റീഫൻ കിഴക്കേകുറ്റിന്‍റെ ലണ്ടൻ ഗ്ലാഡിയേറ്റേഴ്സ്, മുത്ത് കല്ലിടുക്കിലിന്‍റെ കോട്ടയം ബ്രദേഴ്സ് കാനഡ […]
സംഗീതവിസ്മയമായി ‘Raja 50’: ഫീനിക്സിൽ ഇളയരാജ തരംഗം

സംഗീത ഇതിഹാസം ഇളയരാജയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതയാത്ര ആഘോഷിക്കുന്ന ‘Raja 50’ Live Concert ഫീനിക്സിൽ അവിസ്മരണീയ സംഗീതവിരുന്നായി. Arizona Financial Theatre-ൽ നടന്ന പരിപാടിയിൽ 4,000-ത്തിലധികം സംഗീതാസ്വാദകർ പങ്കെടുത്തു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട സംഗീതവിരുന്നിൽ ഇളയരാജയ്‌ക്കൊപ്പം 40-ഓളം സംഗീതജ്ഞർ വേദിയിലെത്തി. വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച ഇളയരാജയുടെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങൾ സദസ്സിനെ സംഗീതലഹരിയിലാഴ്ത്തി. ചില ഗാനങ്ങളുടെ സംഗീതസംവിധാനത്തിൽ വിവിധ വാദ്യോപകരണങ്ങൾ എങ്ങനെ നിർണായക പങ്കുവഹിക്കുന്നുവെന്ന് ഇളയരാജ തന്നെ വേദിയിൽ വിശദീകരിച്ചതും സംഗീതപ്രേമികൾക്ക് […]
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യന്‍ സൊസൈറ്റിയുടെ (MOCS) രണ്ടാമത് കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ബെന്‍സന്‍വില്ലയിലെ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ പള്ളി അങ്കണത്തില്‍ നടക്കുന്ന കാര്‍ണിവല്‍ പരിപാടികള്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കാർണിവലിൽ കലാപരിപാടികള്‍, ഗാനമേള, വിവിധയിനം നൃത്തരൂപങ്ങള്‍, ഫേസ് പെയിൻ്റിങ്, മെഹന്തി തുടങ്ങി വിവിധയിനം കലാരൂപങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി ബാസ്‌കറ്റ് ബോള്‍, റോക്ക് ക്ലൈംബിങ്, മറ്റ് വിനോദോപാധികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ രുചിക്കാനും, കുട്ടികള്‍ക്കും […]
എഡ്മിന്‍റനിൽ യുവാവിനെയും കുട്ടികളെയും കാണാതായി: അന്വേഷണം ആരംഭിച്ച് പോലീസ്

എഡ്മിന്‍റനിൽ നിന്നും 42 വയസ്സുള്ള ഒരാളെയും അദ്ദേഹത്തിന്‍റെ രണ്ട് കുട്ടികളെയും കാണാതായതായി പോലീസ് റിപ്പോർട്ട് ചെയ്തു. സ്കോട്ട് മക്ഡെർമിഡ്, മക്കളായ ജോർജ്, ലെസ്ലി എന്നിവരെ ഓഗസ്റ്റ് 28 മുതൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചതായി എഡ്മിന്‍റൻ പോലീസ് അറിയിച്ചു. മൂവരെയും മാനിങ് ടൗൺ സെന്‍ററിലാണ് അവസാനമായി കണ്ടത്. മൂവരെയും കണ്ടെത്താൻ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളുമുള്ള മക്ഡെർമിഡിന് അഞ്ച് അടി അഞ്ച് ഇഞ്ച് ഉയരവും ഏകദേശം 160 പൗണ്ട് ഭാരവുമുണ്ട്. […]
അഭയാർത്ഥി അപേക്ഷ നിരസിച്ചു; ഇന്ത്യൻ കുടുംബത്തെ നാടുകടത്തി കാനഡ

അഭയാർത്ഥി അപേക്ഷ തള്ളിയതോടെ എട്ട് വർഷമായി ക്യുബെക്കിൽ താമസിച്ചു വരികയായിരുന്ന ഇന്ത്യൻ കുടംബത്തിനെ നാടുകടത്തി. 2018 ഏപ്രിലിൽ കാനഡയിലെത്തിയ ഹരീഷ് കുമാറിനെയും കുടുംബത്തിനെയുമാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. ഇന്ത്യയിലെത്തിയാൽ ജീവന് ഭീഷണിയുണ്ടെന്നും മാനുഷിക പരിഗണന നൽകണമെന്നും കാണിച്ച് ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഓഗസ്റ്റ് 4-ന് ഇവരുടെ അഭയാർത്ഥി അപേക്ഷ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) തള്ളി. കൂടാതെ കഴിഞ്ഞ ആഴ്ച ഹരീഷിന്‍റെ ഭാര്യയെ കാനഡ ബോർഡർ സർവീസസ് ഏജൻസി കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ CBSAയുടെ തീരുമാനത്തിനെതിരെ […]