ഒൻ്റാരിയോ ഹാമിൽട്ടണിൽ വെസ്റ്റ് നൈൽ വൈറസ് ബാധ: ജാഗ്രതാ നിർദ്ദേശം

ഒൻ്റാരിയോയിലെ ഹാമിൽട്ടണിൽ മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ വർഷം ആദ്യമായാണ് മനുഷ്യരിൽ അണുബാധ റിപ്പോർട്ട് ചെയ്യുന്നതെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊതുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, വീട്ടുപറമ്പുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞു കൊതുക് പെരുകുന്നത് തടയണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. കൊതുകുകളിലൂടെ പടരുന്ന ഈ വൈറസ് ബാധിക്കുന്ന ഭൂരിഭാഗം ആളുകൾക്കും (ഏകദേശം 80 ശതമാനം) യാതൊരുവിധ ലക്ഷണങ്ങളും അനുഭവപ്പെടാറില്ല. എന്നാൽ പ്രായമായവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും കടുത്ത പനിയോ, തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ […]
എയർ ട്രാഫിക് കൺട്രോൾ തകരാർ; ബ്രിട്ടനിൽ 600 വിമാനങ്ങൾ റദ്ദാക്കി

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിൽ 600 റദ്ദാക്കുകയും നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു. പല പ്രധാന വിമാനത്താവളങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. ഫ്ലൈറ്റ് പോസസിങ് സിസ്റ്റത്തിലാണ് തകരാറെന്നും അത് ശരിയാക്കാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി നടക്കുകയാണെന്നും ബ്രിട്ടീഷ് നാഷനൽ എയർ ട്രാഫിക് സർവീസസ് (എൻഎടിഎസ്) അറിയിച്ചു. ഹീത്രോ, ഗാറ്റ്‌വിക്, മാഞ്ചസ്റ്റർ, സ്റ്റാൻസ്റ്റെഡ് തുടങ്ങിയ വിമാനത്താവളങ്ങളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്. ബ്രിട്ടിഷ് എയർവേയ്‌സ്, ഈസിജെറ്റ്, കെഎൽഎം, ലുഫ്താൻസ എന്നിവയുൾപ്പെടെയുള്ള നിരവധി വിമാനക്കമ്പനികളുടെ വിമാന സർവീസുകളെ ഈ […]
ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ ന്യൂയോര്‍ക്ക് ഫെലോഷിപ്പ് മീറ്റിങ് സെപ്റ്റംബര്‍ 12ന്

IPC ഈസ്റ്റേണ്‍ റീജിയന്‍റെ ന്യൂയോര്‍ക്ക് ഫെലോഷിപ്പ് മീറ്റിങ് സെപ്റ്റംബര്‍ 12 ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ ലെവിറ്റൗണിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയില്‍ (100 Periwinkle Road, Levittown, New York 11756) നടക്കും. യോഗത്തില്‍ റവ. റെജി മാത്യു ശാസ്താംകോട്ട മുഖ്യസന്ദേശം നല്‍കും. ഇവാ. ജോമി ജോര്‍ജ് ഇംഗ്ലീഷ് സന്ദേശം നല്‍കും. ഐപിസി ഈസ്റ്റേൺ റീജിയൻ മലയാളം ആൻഡ് ഇംഗ്ലീഷ് ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നല്‍കും. IPC ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായ റവ. ഡോ. ഇട്ടി എബ്രഹാം […]