എഡ്മിന്‍റനിൽ നിന്നും 42 വയസ്സുള്ള ഒരാളെയും അദ്ദേഹത്തിന്‍റെ രണ്ട് കുട്ടികളെയും കാണാതായതായി പോലീസ് റിപ്പോർട്ട് ചെയ്തു. സ്കോട്ട് മക്ഡെർമിഡ്, മക്കളായ ജോർജ്, ലെസ്ലി എന്നിവരെ ഓഗസ്റ്റ് 28 മുതൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചതായി എഡ്മിന്‍റൻ പോലീസ് അറിയിച്ചു. മൂവരെയും മാനിങ് ടൗൺ സെന്‍ററിലാണ് അവസാനമായി കണ്ടത്.
മൂവരെയും കണ്ടെത്താൻ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടുണ്ട്. തവിട്ട് നിറമുള്ള മുടിയും നീലക്കണ്ണുകളുമുള്ള മക്ഡെർമിഡിന് അഞ്ച് അടി അഞ്ച് ഇഞ്ച് ഉയരവും ഏകദേശം 160 പൗണ്ട് ഭാരവുമുണ്ട്. ആറ് വയസ്സുള്ള ജോർജിന് ഏകദേശം 4’2 ഇഞ്ച് ഉയരവും 45 പൗണ്ട് ഭാരവുമുണ്ട്, തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ട്. 9 വയസ്സുള്ള ലെസ്ലിക്ക് 4′4″ ഉയരവും ഏകദേശം 45 പൗണ്ട് ഭാരവും തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുണ്ട്.
ഇവരെ കണ്ടെത്തുന്നവർ 780-423-4567 എന്ന നമ്പറിൽ എഡ്മിന്‍റൻ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.







