newsroom@amcainnews.com

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യന്‍ സൊസൈറ്റിയുടെ (MOCS) രണ്ടാമത് കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ബെന്‍സന്‍വില്ലയിലെ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ പള്ളി അങ്കണത്തില്‍ നടക്കുന്ന കാര്‍ണിവല്‍ പരിപാടികള്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കാർണിവലിൽ കലാപരിപാടികള്‍, ഗാനമേള, വിവിധയിനം നൃത്തരൂപങ്ങള്‍, ഫേസ് പെയിൻ്റിങ്, മെഹന്തി തുടങ്ങി വിവിധയിനം കലാരൂപങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി ബാസ്‌കറ്റ് ബോള്‍, റോക്ക് ക്ലൈംബിങ്, മറ്റ് വിനോദോപാധികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ രുചിക്കാനും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കലാവാസനകള്‍ പ്രകടിപ്പിക്കാനുമുള്ള വേദികളും സജ്ജമാക്കിയിട്ടുണ്ട്.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഈ ‘കലാരുചിക്കൂട്ട്’ സംഗമവേദി വൈകുന്നേരം 7 മണിക്ക് അവസാനിക്കും. എല്ലാവരും ഈ ‘കലാ-കായിക രുചിക്കൂട്ട്’ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡൻ്റ് ഡോ. ബിനു ഫിലിപ്പ്, സെക്രട്ടറി അജിത്ത് ഏലിയാസ്, ട്രഷറര്‍ ഫിലിപ്പ് കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ ഏബ്രഹാം വര്‍ക്കി (അനി), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസഫ് ഏബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായ ഏലിയാസ് തോമസ്, ജിജി ജോണ്‍, ഏലിയാമ്മ പുന്നൂസ്, ആല്‍ബിന്‍ ഏബ്രഹാം, സിബില്‍ ഫിലിപ്പ്, ലിഷാ ജോണി എന്നിവർ അഭ്യർത്ഥിച്ചു.

You might also like
New Hampshire primary kicks off battle for one of nation's key open Senate seats

ന്യൂഹാംപ്ഷെയർ സെനറ്റ് തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പ്രൈമറിയിൽ കനത്ത മത്സരം; പുരോഗമന വാദിയായ സ്ഥാനാർത്ഥിയുടെ മുന്നേറ്റം ക്രിസ് പപ്പാസിന് വെല്ലുവിളിയാകുന്നു.

Brutal Abuse of Newborn Infant: Father Arrested

കളിപ്പാട്ടമല്ല കുഞ്ഞ്; കൈകാലുകൾ തല്ലിയൊടിച്ചു, ക്രൂരതയ്ക്ക് പിന്നിൽ പിതാവ്

എം.പി സൽമ സാഹിദിൻ്റെ വാഹനങ്ങൾക്ക് തീയിട്ട സംഭവം: യുവാവ് അറസ്റ്റിൽ

Midterm mail ballots start to go to voters as litigation over Trump's order creates uncertainty

ട്രംപിന്റെ ഉത്തരവിനെച്ചൊല്ലിയുള്ള നിയമപോരാട്ടം അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനിടെ, ഇടക്കാല തിരഞ്ഞെടുപ്പിനുള്ള മെയ്‌ൽ ബാലറ്റുകൾ വോട്ടർമാർക്ക് അയച്ചുതുടങ്ങി

വ്യാപാര യുദ്ധം രൂക്ഷം: കാനഡയുടെ പ്രതികാര തീരുവ പ്രാബല്യത്തിൽ

വെസ്റ്റ് നൈൽ വൈറസ് ബാധ: ഒൻ്റാരിയോയിൽ ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You