അവധിക്കാലം ആഘോഷിക്കാൻ ജപ്പാനിൽ പോയി; അപ്രതീക്ഷിത മെഡിക്കൽ എമർജൻസിയെ തുടർന്ന് കാനഡയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലധികം നീണ്ടു; ചികിത്സയ്ക്കായി കുടുംബത്തിന് ചെലവായത് 100,000 ഡോളർ!

ആൽബെർട്ട: ജപ്പാനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ആൽബെർട്ടയിലെ കുടുംബത്തിന് മെഡിക്കൽ എമർജൻസി കാരണം ഏകദേശം 100,000 ഡോളർ ചെലവായി. കഴിഞ്ഞ ജൂലൈയിൽ ഓകോടോക്‌സ് സ്വദേശികളായ ഡയോൺ ആമുണ്ട്‌സണും മകൻ പെയ്റ്റണും രണ്ടാഴ്ച അവധിയാഘോഷിക്കാൻ ജപ്പാനിലെത്തിയതായിരുന്നു. ഇതിനിടയിലാണ് ഡയോണിന് അസുഖം ബാധിക്കുന്നത്. ഉടൻ ഡയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം കുടലിൽ ദ്വാരമുണ്ടെന്നും അണുബാധയായെന്നും കണ്ടെത്തി. സെപ്‌സിസ് എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. ജാപ്പനീസ് ഡോക്ടർമാർ കുറച്ച് ദിവസത്തേക്ക് ആന്റിബയോട്ടിക് ചികിത്സ നൽകി. എന്നാൽ അത് മെച്ചമുണ്ടാക്കിയില്ല. ചികിത്സയിൽ പുരോഗതിയില്ലാത്തതിനാൽ […]
ക്രൗൺ റോയൽ കമ്പനിയുടെ ഒൻ്റാരിയോയിലെ ബോട്ട്ലിങ് പ്ലാൻ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധം

ഒൻ്റാരിയോ: ക്രൗൺ റോയൽ കമ്പനിയുടെ ഒൻ്റാരിയോയിലെ ബോട്ട്ലിങ് പ്ലാൻ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നു. ക്രൗൺ റോയൽ വിസ്കിയുടെ ഒരു മുഴുവൻ കുപ്പിയും പുറത്തേക്കൊഴിച്ച് കളഞ്ഞാണ് പ്രീമിയർ ഡഗ് ഫോർഡ് പ്രതിഷേധം അറിയിച്ചത്. ഒൻ്റാരിയോയിലെ ആംഹെർസ്റ്റ്ബർഗിലുള്ള പ്ലാൻ്റ് അടച്ചുപൂട്ടുന്നതിനെതിരെയാണ് ഫോർഡ് വിമർശനവുമായി രംഗത്തെത്തിയത്. വടക്കേ അമേരിക്കൻ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി കമ്പനിയുടെ ചില പ്രവർത്തനങ്ങൾ യുഎസിലേക്ക് മാറ്റുകയാണെന്നാണ് കമ്പനി മേധാവി ഡിയാജിയോ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. യുഎസ് വിപണിക്കായാണ് ആംഹെർസ്റ്റ്ബർഗിലേക്ക് ബോട്ട്ലിംഗ് […]
കനേഡിയൻ യുവാക്കൾക്കിടയിൽ ഭീഷണിപ്പെടുത്തൽ, ദാരിദ്ര്യം, മാനസികരോഗം എന്നിവ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്

ഓട്ടവ: കനേഡിയൻ യുവാക്കളിൽ ഭൂരിഭാഗവും ഭീഷണിപ്പെടുത്തലിന് വിധേയരാകുന്നുവെന്നും കുട്ടികളുടെ ദാരിദ്ര്യം വർദ്ധിക്കുന്നുവെന്നും റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങാനിരിക്കെയാണ് ഇത്തരത്തിൽ ഒരു പുതിയ റിപ്പോർട്ട് പുറത്തു വരുന്നത്.കനേഡിയൻ യുവാക്കൾക്കിടയിൽ ഭീഷണിപ്പെടുത്തൽ, ദാരിദ്ര്യം, മാനസികരോഗം എന്നിവ വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടിലുള്ളത്. കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സർക്കാർ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 12നും 17നും ഇടയിൽ പ്രായമുള്ള കനേഡിയൻ യുവാക്കളിൽ 70 ശതമാനത്തിലധികം പേരും കഴിഞ്ഞ വർഷം പീഡനം അനുഭവിച്ചതായും 2024 അവസാനത്തോടെ 13 ശതമാനത്തിലധികം കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയുന്നതായും റൈസിംഗ് […]
100 ദിവസത്തിനുള്ളിൽ കാനഡ റവന്യൂ ഏജൻസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ

കാനഡ റവന്യൂ ഏജൻസിയിലെ പ്രശ്നങ്ങൾ 100 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു. ഏജൻസിയുടെ കോൾ സെൻ്ററുകളിലെ സേവന കാലതാമസത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് CRA മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമാണെന്ന് പാർലമെൻ്റിൻ്റെ ധനകാര്യ സമിതിയുടെ ചെയർമാന് അയച്ച കത്തിൽ ഷാംപെയ്ൻ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കാൻ CRA യോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.ഇതിനായി ആളുകളെ നിയമിക്കുകയോ പുനർവിന്യസിക്കുകയോ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുകയോ ചെയ്യാമെന്നും നിർദ്ദേശമുണ്ട്. വരും വർഷങ്ങളിൽ ഫെഡറൽ സർക്കാർ […]
ആൽബെർട്ടയിലെ പൊതുവിദ്യാലയങ്ങളിൽ ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനിരുന്ന നടപടി താൽക്കാലികമായി പിൻവലിച്ച് സർക്കാർ

ആൽബെർട്ട: ആൽബെർട്ടയിലെ പൊതുവിദ്യാലയങ്ങളിൽ ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ ഏർപ്പെടുത്താൻ ഇരുന്ന നിരോധനം താൽക്കാലികമായി പിൻവലിച്ചതായി സർക്കാർ. ദി ഹാൻഡ്‌മെയ്‌ഡ്‌സ് ടെയിൽ, അറ്റ്ലസ് ഷ്രഗ്ഗ്ഡ് , ബ്രേവ് ന്യൂ വേൾഡ് എന്നിവയുൾപ്പെടെ 200 ലധികം പുസ്തകങ്ങൾ സ്കൂളുകളിൽ നിരോധിക്കാൻ പദ്ധതി ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഉത്തരവ് പുനഃപരിശോധിക്കുമെന്ന് നിക്കോളൈഡ്‌സ് വ്യക്തമാക്കിയത്. ക്ലാസിക് സാഹിത്യകൃതികൾ സ്കൂൾ ലൈബ്രറികളിൽ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉടൻ തന്നെ ഉത്തരവ് പരിഷ്കരിക്കും. […]
കാൽഗറിയിലെ ഭവന വിൽപ്പന ഓഗസ്റ്റിൽ 9 ശതമാനം ഇടിഞ്ഞെന്ന് റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്

കാൽഗറി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാൽഗറിയിൽ ഓഗസ്റ്റ് മാസം ഭവന വിൽപ്പന 9 ശതമാനം ഇടിഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട്. എന്നാൽ വിൽപ്പന കുറഞ്ഞുവെങ്കിലും ദീർഘകാല പ്രവണതകൾക്ക് മുകളിലാണെന്നും ഇത് താരതമ്യേന ശക്തമായ ഡിമാൻഡിനെ പ്രതിഫലിക്കുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റിൽ 8.8 ശതമാനം ഇടിവാണ് ഭവന വിലയിൽ ഉണ്ടായത്. 2024 ഓഗസ്റ്റിൽ 2,182 വീടുകളുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ ഈ വർഷം ഓഗസ്റ്റിൽ 1,989 വീടുകളാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ മാസം […]
ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവിന് പിന്നാലെ റോഡുകളിൽ തിരക്ക് വർധിപ്പിക്കുന്നു; ഗ്രേറ്റർ ടൊറന്റോയിൽ വരും മാസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകും

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോയിൽ വരും മാസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യാത്രക്കാർ. നിരവധി പ്രധാന തൊഴിലുടമകൾ ഓഫീസ് സമയം വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ നിരത്തുകളിൽ കൂടുതൽ വാഹനങ്ങളും യാത്രക്കാരുമുണ്ടാകും. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിക്കായി ഓഫീസിലേക്ക് മടങ്ങാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പു തന്നെ നഗരത്തിലെ വാഹനഗതാഗതം നിർണായ ഘട്ടത്തിലാണെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, കാലതാമസം, നിർമാണം, പൊതുസുരക്ഷാ ആശങ്കകൾ എന്നിവ പൊതുഗതാഗതത്തെ ബാധിക്കുന്നുണ്ടെന്നും അവർ പറയുന്നു. ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവ് റോഡുകളിൽ […]
കുടിവെളളമില്ല: ന്യൂഫിന്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

ന്യൂഫിന്‍ലന്‍ഡിലെ കണ്‍സെപ്ഷന്‍ ബേ സൗത്ത് (സി.ബി.എസ്) പട്ടണത്തില്‍ ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 27,000 ആളുകള്‍ താമസിക്കുന്ന ഈ പട്ടണത്തില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുടിവെള്ളം പൂര്‍ണ്ണമായും തീര്‍ന്നതായി മേയര്‍ ഡാരിന്‍ ബെന്റ് അറിയിച്ചു. ജലവിതരണ സംവിധാനത്തിലെ തകരാറാണ് ജലവിതരണം നിലയ്ക്കാന്‍ കാരണം. ഇതേ തുടര്‍ന്ന്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച തുറക്കേണ്ടിയിരുന്ന സ്‌കൂളുകള്‍ അടച്ചിടാനും തീരുമാനിച്ചു. താല്‍ക്കാലികമായി വെള്ളം ലഭ്യമാക്കാന്‍ സമീപ പട്ടണങ്ങളില്‍ […]
നേതൃത്വ മത്സരത്തിന് തുടക്കമിട്ട് ന്യൂ ഡെമോക്രാറ്റിക് പാർട്ടി

പുതിയ നേതാവിനെ കണ്ടെത്താനുള്ള മത്സരം ഔദ്യോഗികമായി ആരംഭിച്ച് ന്യൂ ഡെമോക്രാറ്റിക് പാർട്ടി. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ മുൻ ലീഡർ ജഗ്മീത് സിങ് രാജിവെച്ചിരുന്നു. മാർച്ചിൽ വിനിപെഗിലായിരിക്കും അവസാന വോട്ടെടുപ്പ് നടക്കുക. നേതൃത്വ മത്സരാർത്ഥികൾ വിവിധ പ്രാദേശിക, വംശീയ, എൽജിബിടിക്യു+ ഗ്രൂപ്പുകളിലെ അംഗങ്ങളിൽ നിന്നും പിന്തുണ ഉറപ്പാക്കണം. കൂടാതെ ഒരു സ്ഥാനാർത്ഥിയ്ക്ക് കുറഞ്ഞത് 10% 25 വയസ്സോ അതിൽ താഴെയോ പ്രായമുള്ള യുവ ന്യൂ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണയും വേണം. കാനഡയിലെ അഞ്ച് […]
കൗണ്ടർ താരിഫുകൾ പിൻവലിച്ച് കാനഡ

യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന ചില കൗണ്ടർ താരിഫുകൾ പിൻവലിച്ചു. യുഎസ് വ്യാപാര യുദ്ധത്തിനും കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് ഏർപ്പെടുത്തിയ തീരുവകൾക്കും മറുപടിയായാണ് കാനഡ കൗണ്ടർ താരിഫ് ഏർപ്പെടുത്തിയത്. കാനഡ-യുഎസ്-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാറിൽ ഉൾപ്പെടാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവ പ്രഖ്യാപിച്ചതോടെയാണ് കാനഡ പ്രതികാര താരിഫുകൾ പിൻവലിച്ചത്. അതേസമയം സ്റ്റീൽ, അലുമിനിയം തുടങ്ങിയ ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡയുടെ കൗണ്ടർ താരിഫ് ഇപ്പോഴും തുടരുന്നുണ്ട്.
