newsroom@amcainnews.com

ആൽബെർട്ടയിലെ പൊതുവിദ്യാലയങ്ങളിൽ ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനിരുന്ന നടപടി താൽക്കാലികമായി പിൻവലിച്ച് സർക്കാർ

ആൽബെർട്ട: ആൽബെർട്ടയിലെ പൊതുവിദ്യാലയങ്ങളിൽ ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾക്ക് ഒക്ടോബർ ഒന്ന് മുതൽ ഏർപ്പെടുത്താൻ ഇരുന്ന നിരോധനം താൽക്കാലികമായി പിൻവലിച്ചതായി സർക്കാർ. ദി ഹാൻഡ്‌മെയ്‌ഡ്‌സ് ടെയിൽ, അറ്റ്ലസ് ഷ്രഗ്ഗ്ഡ് , ബ്രേവ് ന്യൂ വേൾഡ് എന്നിവയുൾപ്പെടെ 200 ലധികം പുസ്തകങ്ങൾ സ്കൂളുകളിൽ നിരോധിക്കാൻ പദ്ധതി ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഉത്തരവ് പുനഃപരിശോധിക്കുമെന്ന് നിക്കോളൈഡ്‌സ് വ്യക്തമാക്കിയത്.

ക്ലാസിക് സാഹിത്യകൃതികൾ സ്കൂൾ ലൈബ്രറികളിൽ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉടൻ തന്നെ ഉത്തരവ് പരിഷ്കരിക്കും. അതേസമയം ഗ്രാഫിക് അശ്ലീല ചിത്രങ്ങളുള്ള പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നിക്കോളൈഡ്സ് പറഞ്ഞു. എന്നാൽ അശ്ലീല ഉള്ളടക്കമുള്ള പുസ്തകങ്ങൾ നിരോധിക്കാനുള്ള നീക്കം അതിശയിപ്പിക്കുന്നത് ആണെന്നാണ് ആൽബെർട്ടയിലെ രാഷ്ട്രീയ നിരൂപകൻ ഡുവാൻ ബ്രാറ്റ് പറഞ്ഞത്. സ്കൂൾ ജീവനക്കാരുടെ മേൽ ജോലിഭാരം അടിച്ചേൽപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like
Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Top Picks for You
Top Picks for You