newsroom@amcainnews.com

കനേഡിയൻ യുവാക്കൾക്കിടയിൽ ഭീഷണിപ്പെടുത്തൽ, ദാരിദ്ര്യം, മാനസികരോഗം എന്നിവ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്

ഓട്ടവ: കനേഡിയൻ യുവാക്കളിൽ ഭൂരിഭാഗവും ഭീഷണിപ്പെടുത്തലിന് വിധേയരാകുന്നുവെന്നും കുട്ടികളുടെ ദാരിദ്ര്യം വർദ്ധിക്കുന്നുവെന്നും റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങാനിരിക്കെയാണ് ഇത്തരത്തിൽ ഒരു പുതിയ റിപ്പോർട്ട് പുറത്തു വരുന്നത്.
കനേഡിയൻ യുവാക്കൾക്കിടയിൽ ഭീഷണിപ്പെടുത്തൽ, ദാരിദ്ര്യം, മാനസികരോഗം എന്നിവ വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടിലുള്ളത്. കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സർക്കാർ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

12നും 17നും ഇടയിൽ പ്രായമുള്ള കനേഡിയൻ യുവാക്കളിൽ 70 ശതമാനത്തിലധികം പേരും കഴിഞ്ഞ വർഷം പീഡനം അനുഭവിച്ചതായും 2024 അവസാനത്തോടെ 13 ശതമാനത്തിലധികം കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയുന്നതായും റൈസിംഗ് കാനഡ റിപ്പോർട്ട് പറയുന്നു. ഭീഷണിപ്പെടുത്തലിൻ്റെ തോത് വർദ്ധിച്ചുവരുന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിൽ ഒന്നെന്ന് റിപ്പോർട്ട് പറയുന്നു, യുവാക്കളിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരും ഭീഷണിപ്പെടുത്തൽ അനുഭവിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് കുട്ടികളിൽ ഒരാൾ സൈബർ ഭീഷണി അനുഭവിക്കുന്നു.

സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയവ യുവാക്കൾ ദിനംപ്രതി നേരിടുന്ന പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുവെന്നും റിപ്പാർട്ട് പറയുന്നു. കൂടാതെ, 71 ശതമാനം അധ്യാപകരും പീഡനം തടയാൻ നടപടിയെടുക്കുന്നതായി റിപ്പോർട്ടിലുണ്ട്. എന്നാൽ 25 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമേ സ്കൂളിലെ അധ്യാപകരുടെ പിന്തുണ ലഭിക്കുന്നുള്ളൂ എന്നും റിപ്പോർട്ട് കണ്ടെത്തി.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Top Picks for You
Top Picks for You