newsroom@amcainnews.com

100 ദിവസത്തിനുള്ളിൽ കാനഡ റവന്യൂ ഏജൻസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ

കാനഡ റവന്യൂ ഏജൻസിയിലെ പ്രശ്നങ്ങൾ 100 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു. ഏജൻസിയുടെ കോൾ സെൻ്ററുകളിലെ സേവന കാലതാമസത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് CRA മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യക്തമാണെന്ന് പാർലമെൻ്റിൻ്റെ ധനകാര്യ സമിതിയുടെ ചെയർമാന് അയച്ച കത്തിൽ ഷാംപെയ്ൻ പറയുന്നു.


പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കാൻ CRA യോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.ഇതിനായി ആളുകളെ നിയമിക്കുകയോ പുനർവിന്യസിക്കുകയോ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുകയോ ചെയ്യാമെന്നും നിർദ്ദേശമുണ്ട്. വരും വർഷങ്ങളിൽ ഫെഡറൽ സർക്കാർ പൊതു സേവനരംഗത്ത് വ്യാപകമായ ചെലവ് ചുരുക്കൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷം മെയ് മുതൽ CRAയിൽ 3,000 ത്തിലധികം ജോലികൾ നഷ്ടപ്പെട്ടുവെന്നും കൂടുതൽ തസ്തിക വെട്ടിക്കുറയ്ക്കലുകൾ പ്രാബല്യത്തിൽ വന്നാൽ സേവനങ്ങൾ കൂടുതൽ വഷളാകുമെന്നും യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് വ്യക്തമാക്കിയിരുന്നു.


സിആർഎയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് താനും നികുതി വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ധനകാര്യ സമിതിക്ക് മുന്നിൽ വിശദീകരിക്കുമെന്ന് ഷാംപെയ്ൻ പറഞ്ഞു.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You