newsroom@amcainnews.com

നേതൃത്വ മത്സരത്തിന് തുടക്കമിട്ട് ന്യൂ ഡെമോക്രാറ്റിക് പാർട്ടി

പുതിയ നേതാവിനെ കണ്ടെത്താനുള്ള മത്സരം ഔദ്യോഗികമായി ആരംഭിച്ച് ന്യൂ ഡെമോക്രാറ്റിക് പാർട്ടി. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ മുൻ ലീഡർ ജഗ്മീത് സിങ് രാജിവെച്ചിരുന്നു. മാർച്ചിൽ വിനിപെഗിലായിരിക്കും അവസാന വോട്ടെടുപ്പ് നടക്കുക.

നേതൃത്വ മത്സരാർത്ഥികൾ വിവിധ പ്രാദേശിക, വംശീയ, എൽ‌ജി‌ബി‌ടി‌ക്യു+ ഗ്രൂപ്പുകളിലെ അംഗങ്ങളിൽ നിന്നും പിന്തുണ ഉറപ്പാക്കണം. കൂടാതെ ഒരു സ്ഥാനാർത്ഥിയ്ക്ക് കുറഞ്ഞത് 10% 25 വയസ്സോ അതിൽ താഴെയോ പ്രായമുള്ള യുവ ന്യൂ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണയും വേണം. കാനഡയിലെ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് – അറ്റ്ലാൻ്റിക്, കെബെക്ക്, ഒൻ്റാരിയോ, പ്രൈറീസ്, ബ്രിട്ടിഷ് കൊളംബിയ, വടക്കൻ മേഖല – കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണയും സ്ഥാനാർത്ഥികൾ ഉറപ്പാക്കണം. മത്സരാർത്ഥികൾ ഒരു ലക്ഷം ഡോളർ പ്രവേശന ഫീസ് നൽകണമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു.

You might also like

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Top Picks for You
Top Picks for You