newsroom@amcainnews.com

കുടിവെളളമില്ല: ന്യൂഫിന്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ

ന്യൂഫിന്‍ലന്‍ഡിലെ കണ്‍സെപ്ഷന്‍ ബേ സൗത്ത് (സി.ബി.എസ്) പട്ടണത്തില്‍ ജലക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 27,000 ആളുകള്‍ താമസിക്കുന്ന ഈ പട്ടണത്തില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുടിവെള്ളം പൂര്‍ണ്ണമായും തീര്‍ന്നതായി മേയര്‍ ഡാരിന്‍ ബെന്റ് അറിയിച്ചു. ജലവിതരണ സംവിധാനത്തിലെ തകരാറാണ് ജലവിതരണം നിലയ്ക്കാന്‍ കാരണം. ഇതേ തുടര്‍ന്ന്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച തുറക്കേണ്ടിയിരുന്ന സ്‌കൂളുകള്‍ അടച്ചിടാനും തീരുമാനിച്ചു.

താല്‍ക്കാലികമായി വെള്ളം ലഭ്യമാക്കാന്‍ സമീപ പട്ടണങ്ങളില്‍ നിന്നും അഗ്‌നിശമന സേനയുടെ സഹായത്തോടെ വാട്ടര്‍ ടാങ്കറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അമ്പത് വര്‍ഷത്തോളം പഴക്കമുള്ള പൈപ്പ് ലൈനിലാണ് ചോര്‍ച്ച ഉണ്ടായത്.

You might also like

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Top Picks for You
Top Picks for You